2011ല്‍ പുറത്തിറങ്ങിയ തന്റെ സ്വന്തം സൃഷ്ടിയായ ചൂദ് എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് സജീവ് പാഴൂര്‍ എന്ന പ്രതിഭ മലയാളസിനിമ രംഗത്തെ തന്റെ ആദ്യ വ്യക്തി മുദ്ര പതിപ്പിക്കുന്നത്. പിന്നീട് 2013ല്‍ പുറത്തിറങ്ങിയ സ്വാപാനം എന്ന ചിത്രത്തിന്റെ തിരക്കഥയിലൂടെ അദ്ദേഹം ചലച്ചിത്ര രംഗത്തെ മുന്‍ നിരയിലേക്കെത്തി. പിന്നീട് പുറത്തിറങ്ങിയ തന്റെ പലകഥകള്ക്കും അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചില്ലെങ്കിലും 2017ല്‍ പുറത്തിറങ്ങിയ തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ അദ്ദേഹം അതിനെല്ലാമായി മധുരപ്പ്രതികാരം നേടി.. സജീവ് കഥയെഴുതി ദിലീഷ് പോത്തന് സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ ചിത്രം നേടിയത് രണ്ട് സംസ്ഥാന അവാര്‍ഡുകളും 3 ദേശീയ അവാര്‍ഡുകളുമാണ്. സംവിധായകനില്‍ നിന്നും തിരക്കഥാകൃത്തിലേക്കുള്ള തന്റെ അന്വേഷണത്തില്‍ സജീവ് ഇപ്പോള്‍ സഞ്ചരിക്കുമ്പോള്‍ തന്റെ പുതിയ സൃഷ്ടിയായ സത്വം പറഞ്ഞാ വിശ്വസിക്കുവോ എന്ന ചിത്രത്തെക്കുറിച്ചും സിനിമജീവിത്തെക്കുറിച്ചുമുള്ള തന്റെ വിശേഷങ്ങള്‍ സെല്ലുലോയ്ഡിനോട് പങ്കിടുകയാണ് അദ്ദേഹം..
പുതിയ സിനിമയുടെ വിശേഷങ്ങള്‍…?
ജീവിതത്തില്‍ സാധാരണ സംഭവിക്കാവുന്ന ഒരു കാര്യമാണ് ഈ കഥയുടെ സബ്ജക്ട്. തട്ട്പണി ഒക്കെയായി നടക്കുന്ന സുനി എന്ന ഒരു കഥാപാത്രത്തിന്റെ കഥയാണിത്. ബിജു മോനോന് അവതരിപ്പിക്കുന്ന കഥാപാത്രമാണ്. ഒരു കുടുംബത്തിന്റെ ജീവിതത്തിലെ സന്ദര്‍ഭങ്ങളും രസകരമായ കുറച്ച് ജീവിതാനുഭവങ്ങളും ഒക്കെ കോര്‍ത്തിണക്കിയ ഒരു കഥയാണിത്. ഒരു ഫാമിലിയെ സ്വീകരിക്കാന്‍ കഴിയുന്ന ചിത്രമാണ് നമ്മുടെ സങ്കല്‍പ്പം.
.ചിത്രത്തിന്റെ ക്രൂവിനെയും അണിയറപ്പ്രവര്‍ത്തകരെയും കുറിച്ചുള്ള വിശേഷങ്ങള്‍..
ഒരു വടക്കന്‍ സെല്‍ഫി ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്. ക്യാമറ ചെയ്യുന്നത് ഷെഹനാദ് ആണ്. ബാക്കിയെല്ലാം എസ്റ്റാബ്ലിഷ്ഡ് ആയിട്ടുള്ള ടെക്നീഷ്യന്‍സാണ്. ഒരു വലിയ ആര്‍ട്ടിസ്റ്റ് സ്റ്റ്രെച്ചുണ്ട്. അലന്‍സിയര്‍, സുധി ഗോപ്പ, ദിനേശന്, ഷൈജു കുറുപ്പ്, ശ്രുതി ജയന് എന്നിങ്ങനെ ഒരു വല്ല്യ താരനിര തന്നെയുണ്ട്. ആറ് വര്‍ഷത്തിന് ശേഷം സംവൃത സിനിമയിലേക്കെത്തുന്ന ചിത്രം കൂടിയാണിത്. ബിജു നായികയാണ് സംവൃതയെത്തുന്നത്. അങ്ങനെ ഒരു ഫ്രഷ്നെസ്സ് കൂടി ചിത്രത്തിനുണ്ട്.
ഒരു വലിയ വിജയത്തിന്റെ ബാധ്യതയുണ്ടൊ….?
തൊണ്ടിമുതലാണ് ഉദ്ദേശിച്ചതെങ്കില്‍ ഇല്ല. ഇപ്പോള്‍ പൂര്‍ണമായും ഈ ചിത്രത്തിലാണ് ശ്രദ്ധ. കഴിഞ്ഞ് പോയത് കഴിഞ്ഞതു തന്നെയാണ്. അതൊരു ബാദ്ധ്യതയായി കാണുന്നത്.
.സാധാരണ ജീവിതങ്ങളാണല്ലോ തിരക്കഥകളില്‍. എഴുത്തിനെപ്പറ്റി പടിച്ചതുകൊണ്ടാണൊ…?
നമ്മള് എക്സ്പീരിയന്‍സ് ചെയ്ത, മറ്റുള്ളവരുടെ ജീവിതങ്ങളുമായി ബന്ധമുള്ള കാര്യങ്ങള്‍ എഴുതാനാണ് നമ്മുക്കേറ്റവും ഇഷ്ടം. അത്തരത്തിലുള്ളൊരു കഥയാണിത്. അങ്ങനെയുള്ളൊരു പ്രമേയമാണിത് എന്നാണ് എന്റെ വിശ്വാസം..
.എങ്ങനെയാണ് ബിജുമോനോന് കഥയിലേക്കെത്തിയത്?
ബിജുമേനോന് തന്നെയാണ് ഈ ക്യാരക്ടറിന് പറ്റിയത് എന്ന് ആദ്യം ആലോചിച്ചപ്പോഴെ തോന്നിയിരുന്നു. പിന്നീട് അതേപ്പറ്റി സംസാരിച്ചപ്പോള്‍ അദ്ദേഹം ഓക്കെയായിരുന്നു. അതും ചിത്രത്തിന്റെ ഡയറക്ടറായ പ്രജിത്തുമായി നാല് വര്‍ഷം മുന്‍പ് തന്നെ ആലോചിച്ച് കഴിഞ്ഞതാണ്. എന്നാല്‍ മറ്റൊരു പ്രൊജക്ട് വന്നതോടെ അതിലേക്ക് മാറി. പിന്നീട് വീണ്ടും പ്രജിത്തുമായി സംസാരിക്കുകയും ഈ പ്രൊജക്ടുമായിത്തന്നെ മുന്നോട്ട് പോവുകയുമായിരുന്നു. പിന്നീട് തൊണ്ടിമുതലിന്റെ പ്രൊഡ്യൂസേഴ്സായ സന്ദീപ് സേനനും അനീഷുമായിരുന്നു ചിത്രത്തിന്റെ പ്രൊഡക്ഷനിലേക്ക് വന്നത്. അവിടുന്നാണ് ബിജുവേട്ടനിലേക്കെത്തിയതും പ്രൊജക്ട് തുടങ്ങിയതും.
.തൊണ്ടി മുതല്‍ എന്ന ചിത്രം സംവിധാനം ചെയ്യാനിരുന്നതാണ്. എന്നാല്‍ പിന്നീടാ സ്ഥാനം ദിലീഷ് പോത്തന് കൈമാറി. ഇപ്പോള്‍ പുതിയ ചിത്രവും. സംവിധാനത്തില്‍ നിന്ന് പിന്മാറുകയാണൊ…?
(ചിരിക്കുന്നു)..
ഞാന്‍ സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ചയാളാണ്. അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സംവിധായകനാകണമെന്നുള്ളത് എന്റെ ഒരു കാലത്തെ ആഗ്രമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് തോന്നുന്നത് കുറച്ച് കൂടി കഥപറയാനുള്ള ഒരു രസം തോന്നുന്നുണ്ട്. കുറച്ച് കമ്മിറ്റ് ചെയ്ത വര്‍ക്കുകള്‍ ഉണ്ട്. എന്നാലും ഉടനെ ഒരു ചിത്രം സംവിധാനം ചെയ്യുന്നതിനേക്കുറിച്ച് ആലോചിക്കുന്നില്ല.
.അപ്കമിങ്ങ് പ്രൊജക്ടുകളെപ്പറ്റി…?
പല പ്രൊജക്ടുകളും നടക്കുന്നുണ്ട്. എല്ലാം അതിന്റെ പൈപ് ലൈന്‍ ഡിസ്കഷന്സിലാണ്.
ഇപ്പോള്‍ ഏകദേശം ഒരു വര്‍ഷത്തോളമായി ഇതിന്റെ വര്‍ക്കിലാണ്. അത് കഴിഞ്ഞതിനുശേഷം മറ്റ് സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം വളരെ ഫ്രീ ആയി വര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഒരു ഡയറക്ടറെയാണ് എനിക്കിഷ്ടം. അങ്ങനെ രൂപപ്പെട്ടുവരുന്ന സൗഹൃദങ്ങളിലൂടെയുള്ള പ്രൊജക്ടുകളായിരിക്കും കൂടുതലും ചെയ്യാന്‍ സാധ്യതയുള്ളത്.
.ഇൗ ചിത്രത്തിന്റെ കഥയെപ്പറ്റി….?
വളരെ സിംപിളായ ഒരു പ്ലോട്ടാണ് ഈ ചിത്രത്തിന്റേത്. വളരെ ചെറിയ, സാധാരണ ജോലികള്‍ ചെയ്ത് ജീവിക്കുന്നവര്‍ അവരുടെ ലൈഫ് പലപ്പോഴും എന്ജോയ് ചെയ്യാറുണ്ട്. ഒരിക്കലും അവര്‍ നാളെയെക്കുറിച്ച് വലിയ കരുതലുകളില്‍ നില്‍ക്കാറില്ല. ഇന്നത്തെ സന്തോഷത്തില്‍ ജീവിക്കുന്ന അങ്ങനെ കുറേ ആളുകളുകള്‍ക്ക് ഒരുപാട് തമാശകളും ഉണ്ട്. ഈ ചെറിയ തമാശകളില്‍ നിന്ന് ചിലപ്പോള്‍ പ്രശ്നങ്ങളും ഉണ്ടാവുന്നു. അങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങള്‍ ചിലപ്പോല്‍ അവരുടെ കുടുംബത്തെയും ചിലപ്പോള്‍ സമൂഹത്തെത്തന്നെയും ബാധിക്കുന്നു. വളരെ ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ട് അവസാനിക്കുന്ന അത്തരത്തിലുള്ള ഒരു ചെറിയ സ്റ്റോറിയാണിത്.
.മലബാര്‍ ലൊക്കേഷനുകളില്‍ നിരവധി ചിത്രങ്ങള്‍ ഇപ്പോള്‍ നിര്‍മ്മിക്കാറുണ്ട്. ആ ഒരു ട്രെന്ഡാണോ മാഹി ഷൂട്ടിങ്ങിനായി തിരഞ്ഞെടുക്കാനുള്ള കാരണം..?
തീര്‍ച്ചയായും അല്ല. ഞങ്ങള്‍ക്ക് ഷൂട്ടിങ്ങിനായി നല്ലൊരു പാലവും, അതിന്റെ ഒരു ആമ്പിയന്‍സും ആവശ്യമായിരുന്നു. അങ്ങനെ ഏതാണ്ട് കേരളത്തില്‍ ഉടനീളം ഞങ്ങള്‍ അന്വേഷിച്ചു. പ്രളയത്തിന് ശേഷം മിക്ക പുഴകളിലും അതിന്റെ പരിസരപ്പ്രദേശങ്ങളിലും സാരമായ മാറ്റം സംഭവിച്ചിരുന്നു. എന്നാല്‍ ഈ മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചില്ല. പാലമായിരുന്നു ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു ലൊക്കേഷന്‍. ആ പാലം ഇവിടെയാണ് കിട്ടിയത്. പിന്നെ അതിന് അനുബന്ധമായി ഷൂട്ടിങ്ങ് ഇവിടെ സംഭവിച്ചു. കേരളത്തിലെ ഏത് ലൊക്കേഷനിലും സംഭവിക്കാവുന്ന ഒരു കഥ എന്ന രൂപത്തിലെ ഞങ്ങള്‍ ഇതിനെ കണ്ടിട്ടുള്ളു.
.സിനിമയുടെ പേരും മറ്റ് വിവരങ്ങളും..?
സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ എന്നാണ് ചിത്രത്തിന്റെ പേര്. എപ്പോഴാണ് നമ്മള് ഇത് പറയേണ്ടി വരുന്നത് എന്നുള്ളതാണ്. നമ്മളൊരു കാര്യം പറയുന്നത് സത്യമാണെന്ന് മറ്റൊരാളെ ബോധ്യപ്പെടുത്താന്‍ നമ്മള് നടത്തുന്ന ഒരു ശ്രമത്തിന്റെ ഭാഗമായിട്ടാണ് നമ്മളിങ്ങനെ ഒരു പ്രയോഗം ഉപയോഗിക്കാറുള്ളത്. അത്തരത്തില്‍ ഒരു സാഹചര്യത്തില്‍ ചെന്ന് പെടുന്ന ഒരു അവസ്ഥ സ്വാഭാവികമായും ഈ ടൈറ്റിലിന്റെ പുറകിലുണ്ടാവും. വലിയ ഒരു ക്രൂവാണ് കൂടെയുള്ളത്. കുറച്ച് കൂടുതല്‍ ആര്‍ട്ടിസ്റ്റുകളുമുണ്ട്. ക്യാമറ ആര്‍ട്ട് ചെയ്യുന്നത് നിമേഷ് താനൂരാണ്. സമീറയാണ് കോസ്റ്റിയുമിന് പിറകില്‍. മെയ്ക്കപ്പ് ഹസ്സനാണ്. രഞ്ജന്‍ എബ്രഹാമാണ് ചിത്രത്തിന്റ എഡിറ്റിങ്ങ്. മ്യൂസിക് ചെയ്തിരിക്കുന്നത് ഷാന്‍ റഹ്മാന്. സിനിമാറ്റോഗ്രാഫി ഷഹന ജലാല്‍.
.സജിയേട്ടന്റെ പേഴ്സണല്‍ ലൈഫിനേക്കുറിച്ച്…?
ബേസിക്കലി ഒരു ജേണലിസ്റ്റായിരുന്നു. ഇപ്പോള്‍ ഗവണ്മെന്റ് സര്‍വ്വീസിലാണ്. പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട് മെന്റിലെ ഉദ്യോഗസ്ഥനാണ്. ഷാജിച്ചേട്ടനൊപ്പമാണ്(ഷാജി എന്‍ കരുണ്‍) ഞാന്‍ സിനിമ തുടങ്ങിയത്. അസിസ്റ്റന്റ് ഡയറക്ടറായായിരുന്നു തുടക്കം. പിന്നീട് അദ്ദേഹത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയും സ്വഹാം എന്നൊരു ചിത്രത്തിന് വേണ്ടി കഥയെഴുതുകയും ചെയ്തു. പിന്നീട് കുറച്ച് ഡോക്യുമെന്ററികളും അങ്ങനെ പല കാര്യങ്ങളും ചെയ്താണ് മുന്നോട്ട് വന്നിട്ടുള്ളത്. ഒരു പതിനഞ്ചോളം വര്‍ഷമായി സജീവമായി സിനിമയുടെ രംഗത്ത് തന്നെ നില്‍ക്കുന്നുണ്ട്. മറ്റൊരാള്‍ക്ക് വേണ്ടിയെഴുതുകയെന്നുള്ളത് മനസ്സിലുണ്ടായിരുന്നില്ല. പക്ഷെ ഇപ്പോള്‍ നോക്കുമ്പോള്‍..(ആലോചിക്കുന്നു) കുറച്ച്കൂടി അതിന്റെ സാധ്യതള്‍ ആവശ്യമാണ്.. പിന്നെ നമ്മളെ ആവശ്യമുള്ളടത്തോളം കാലം നമ്മള് ഉപയോഗിക്കപ്പെടുക എന്നുള്ളതാണ്…(ചിരിക്കുന്നു) അതിനപ്പുറത്തേക്കില്ല…
.കുടുംബത്തേക്കുറിച്ച്…?
ഭാര്യ ദീപ. രണ്ട് കുട്ടികളാണ്. മകള്‍ ദേവികയും മകന് ആദിത്യനും. അവര്‍ തിരുവന്തപുരത്താണ്..