സെലിബ്രിറ്റി ഫോട്ടോഗ്രാഫറുടെ വിവാഹാഘോഷം

സെലിബ്രിറ്റി ഫോട്ടോഗ്രാഫര്‍ ജിക്‌സന്‍ ഫ്രാന്‍സിന്റെ വിവാഹ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോയുമാണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകുന്നത്. സാനിയ ഇയ്യപ്പന്‍, പ്രിയ വാരിയര്‍, അനാര്‍ക്കലി മരക്കാര്‍, അവതാരകന്‍ ജീവ എന്നിങ്ങനെ നിരവധി പേരാണ് വിവാഹച്ചടങ്ങില്‍ പങ്കെടുത്തത്.

ലൈറ്റ്‌സ് ഓണ്‍ ക്രീയേഷന്‍സ് എന്ന ജിക്‌സന്റെ ടീം അംഗങ്ങളാണ് ചിത്രങ്ങളും വിഡിയോകളും പകര്‍ത്തിയിരിക്കുന്നത്. അരുണ്‍ അശോകനാണ് ചിത്രങ്ങള്‍ക്ക് പിന്നിലെ ഫോട്ടോഗ്രാഫര്‍.