‘വെടിക്കെട്ടിന്റെ ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…! എത്തി

തിരക്കഥാകൃത്തുക്കളും നടന്‍മാരുമായായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും ആദ്യമായി സംവിധാനം ചെയ്യുന്ന ‘വെടിക്കെട്ട്’ എന്ന ചിത്രത്തിന്റെ ‘ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല (Casting Call Announcement Video) എത്തി.ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ എന്‍.എം. ബാദുഷയും, ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘വെടിക്കെട്ട്’.പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നില്‍കുന്ന ചിത്രം അടുത്ത വര്‍ഷം പകുതിയോടെ ചിത്രീകരണം ആരംഭിക്കും.

‘ബാദുഷ സിനിമാസും പേന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ട്. ‘കേരളത്തില്‍ ആദ്യ വാക്സിന്‍ എടുത്ത തെറിച്ചു നില്‍ക്കുന്ന പാപ്പന്മാര്‍ അമ്മാമ്മമാര്‍ (60 വയസ് കഴിഞ്ഞവര്‍ അയിനാണ്)കണ്ടാല്‍ പേടിതോന്നുന്ന ഏണി, അറുക, ഡാര്‍ക്ക് ലുക്കുള്ള ഡാവുകള്‍ (ഇനി കണ്ടിട്ട് പേടി തോന്നാത്തവരും പൊന്നോ).ടിക് ടോക് നിരോധിച്ചതിനു ശേഷം വീല്‍സ് വീഡിയോകള്‍ ഇട്ട് വെറുപ്പിക്കുന്ന ചങ്കത്തികള്‍ (കലിപ്പിന്റെ കാന്താരികള്‍ ആണെങ്കില്‍ കലക്കും).ഓണ്‍ലൈന്‍ ക്ലാസില്‍ ഇരുന്നു ഉഴപ്പുന്ന പുള്ളങ്ങള്‍ (10 വയസ്സിനു താഴെ) .തൊഴിലുറപ്പിനു പോകുന്ന ചേച്ചിമാരും.
മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുന്ന മദ്ധ്യവസ്‌കരും (40 നും 50 നും ഇടയില്‍ പ്രായമുള്ളവര്‍) .Last & Final  ഏതു കളറും സ്വീകരിക്കും.’ ഇതാണ് ‘ജിബര്‍ല ജിബര്‍ല ജിന്‍ഡ്രാല…!’ (കാസ്റ്റിംഗ് കോള്‍ വീഡിയോയിലെ ) ഉള്ളടക്കം.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.അതിന് പിന്നാലെയാണ് കാസ്റ്റിംഗ് കോള്‍ വീഡിയോ എത്തിയിരിക്കുന്നത്.അതേസമയം
ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണി കൃഷ്ണനും ആദ്യമായി ഒന്നിച്ച് ്അഭിനയിക്കുന്ന പുതിയ ചിത്രം ‘മരതകത്തിന്റെ ചിത്രീകരണം ഇന്നലെ കുമളിയില്‍ തുടക്കമായി.നവാഗതനായ അന്‍സാജ് ഗോപി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച്ഓണ്‍ കര്‍മ്മവും നടന്നു. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി റിലീസ് ചെയ്തു. കുമിളിയിലും കൊച്ചിയിലുമായി ചിത്രീകരണം ആരംഭിച്ച ചിത്രം ആന്റോ ജോസഫ് പ്രൊഡക്ഷന്‍ കമ്പനി, അല്‍താരി മൂവിസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, സി.ആര്‍ സലീം ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു.എന്‍.ബാബുവും ചേര്‍ന്നാണ്. ഛായഗ്രഹണം: സിനു സിദ്ധാര്‍ഥ്. ചിത്രത്തിന്റെ പ്രൊജക്ട് ഡിസൈനര്‍ എന്‍ എം ബാദുഷയും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണനുമാണ്.