അവളുടെ ഉറപ്പിനെ പ്രതിനിധീകരിച്ച് ക്യാപ്റ്റന്‍ മാര്‍വെല്‍…

','

' ); } ?>

ലോകത്തെമ്പാടുമുള്ള സ്ത്രീകളെല്ലാം തങ്ങളുടെ കര്‍മ്മങ്ങളില്‍ നിന്നും തങ്ങളിലേക്ക് തന്നെ തിരിഞ്ഞുനോക്കുന്ന ഒരു ദിനമാണ്
ഇന്ന്. ലോക വനിത ദിനം.. മലയാളത്തിന്റെ സ്വന്തം നടി മഞ്ജു വാര്യര്‍ തന്റെ പേജിലൂടെ പറഞ്ഞതുപോലെ ”ജീവിതത്തില്‍ വിജയങ്ങള്‍ കൈവരിച്ച എല്ലാ സ്ത്രീകള്‍ക്കും പിറകില്‍ ഒരു സ്ത്രീ തന്നെയാണ്”. സ്ത്രീ ശാക്തീകരണത്തിന്റെയും സ്ത്രീ പ്രാധാന്യത്തിന്റെയും നാളില്‍ ലോകചരിത്രത്തില്‍ പ്രധാന പങ്കുവഹിച്ച എല്ലാ വനിതകളെക്കുറിച്ചും നമ്മള്‍
ഓര്‍ക്കുമ്പോള്‍ ഇവരെ അനുസ്മരിച്ചുകൊണ്ട് മാര്‍വെല്‍ തങ്ങളുടെ ഏറ്റവും അവസാന ചിത്രമായ ക്യാപ്റ്റന്‍ മാര്‍വെല്‍ പുറത്തിറക്കിയിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അനാചാരങ്ങള്‍ക്കെതിരെ പോരാടുന്ന ഒരു പ്രതിനിധിയായിത്തന്നെയാണ് മാര്‍വെല്‍ കോമിക്‌സ് ക്യാപ്റ്റന്‍ മാര്‍വെലിനെ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് മാര്‍വെലിലെ ആദ്യ സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായി ചിത്രമെത്തുന്നത്.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായെത്തുന്ന ബ്രീ ലാഴ്‌സണ്‍ തന്റെ വേഷം മറ്റു വനിതകളെ ഇന്‍സ്പയര്‍ ചെയ്യട്ടെ എന്ന് തന്നെയാണ് പറഞ്ഞത്. ഒരു പൈലറ്റിന്റെ വേഷത്തിലാണ് ചിത്രത്തില്‍ ബ്രീയെത്തുന്നത്. തന്റെ ചിത്രത്തില്‍ നിന്നും പ്രേചോദനം കൊണ്ട് ഇനിയും നിരവധി വനിതകള്‍ ഈ രംഗത്തേക്ക് വരട്ടേയെന്ന് അവര്‍ ആശംസിക്കുന്നു.

ബ്രീയെപ്പോലെ എല്ലാ സ്ത്രീകള്‍ക്കും അവര്‍ക്കെതരിയുള്ള അനീതികള്‍ക്കെതിരെയും വേര്‍തിരിവുകള്‍ക്കുമെതിരെ പോരാടാന്‍ കഴിയട്ടെ എന്ന പ്രതീക്ഷയോടെ ലോകത്തുള്ള എല്ലാ വനിതകള്‍ക്കും സെല്ലുലോയ്ഡ് ഫിലിം മാഗസിന്റെ വനിത ദിന ആശംസകള്‍ നേരുന്നു…