“സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ മാറ്റത്തോട് യോജിക്കാനാവില്ല”; പ്രിയങ്ക അനൂപ്

','

' ); } ?>

നടൻ സുരേഷ് ഗോപിക്ക് മാധ്യമ പ്രവർത്തകരോടുള്ള സമീപനം ശെരിയല്ലെന്ന് തുറന്നു പറഞ്ഞ് നടി പ്രിയങ്ക അനൂപ്. സുരേഷേട്ടന്റെ ഇപ്പോഴത്തെ മാറ്റത്തോട് ഒട്ടും യോജിക്കില്ല എന്നും, എന്തെങ്കിലും ഫ്രസ്ട്രേഷൻ കൊണ്ട് വന്നതായിരിക്കാം ഇങ്ങനെയൊക്കെ എന്നുമാണ് പ്രിയങ്ക പറയുന്നത്.

“സുരേഷ് ​ഗോപി മാധ്യമങ്ങളോട് ദേഷ്യപ്പെടുന്നത് അം​ഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സുരേഷേട്ടന്റെ ഇപ്പോഴത്തെ മാറ്റത്തോട് ഒട്ടും യോജിക്കില്ല. ഇങ്ങനെയൊക്കെ എന്തെങ്കിലും ഫ്രസ്ട്രേഷൻ കൊണ്ട് വന്നതായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. അങ്ങനെയൊരു സുരേഷേട്ടനെ കാണാൻ നമുക്കും താൽപര്യമില്ല. പത്രക്കാർ അവരുടെ ജോലിയാണ് ചെയ്യുന്നത്. അതിൽ സഹകരിച്ച് പോകുകയല്ലേ ചെയ്യേണ്ടത്. എന്തെങ്കിലും പറയാനുണ്ടെങ്കിൽ സമാധാനമായിട്ട് പറയണം. പ്രിയങ്ക അനൂപ് പറഞ്ഞു.