
ഹൈലൈഫ് വിഷന്‍ അവാര്‍ഡ് സ്വന്തമാക്കി സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്’. ദക്ഷിണകൊറിയയിലെ ബുസാനില്‍ വെച്ച് നടക്കുന്ന 2025 അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ അന്‍ഷുല്‍ ചൗഹാന്റെ ‘ടൈഗര്‍’ എന്ന ചിത്രത്തോടൊപ്പമാണ് ചിത്രം പുരസ്‌കാരം പങ്കിട്ടത്. 2025-ലെ ബുസാന്‍ ചലച്ചിത്രോത്സവത്തിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം.
ഡല്‍ഹിയില്‍ സാമ്പത്തിക, താമസ പ്രതിസന്ധികള്‍ക്കിടയില്‍ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ഒരു മലയാളി ദമ്പതികളുടെ കഥയാണ് ‘ഇഫ് ഓണ്‍ എ വിന്റേഴ്‌സ് നൈറ്റ്’ പറയുന്നത്. റോഷൻ അബ്‌ദുൾ റഹൂഫും ഭാനു പ്രിയയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രമോദ് ശങ്കർ, കിരൺ കേശവ് എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ . പായൽ കപാഡിയയാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. രേഖ രാജ് തിരക്കഥയെഴുതിയ ചിത്രത്തിൻ്റെ പ്രോജക്‌ട് ഡിസൈൻ ജിബു തോമസും ഛായാഗ്രഹണം മനേഷ് മാധവനും നിർവഹിച്ചിരിക്കുന്നു. എഡിറ്റിംഗ് പ്രവീൺ എം. കെ, പ്രൊഡക്ഷൻ ഡിസൈൻ ദിലീപ് ദാസ്, കലാസംവിധാനം ഫയദോർ സാം ബ്രൂക്ക്, വസ്ത്രാലങ്കാരം ലീന തുഷാര എന്നിവരാണ് നിർവഹിച്ചത്.