പ്രശസ്ത ഇറ്റാലിയന്‍ സംവിധായകന്‍ ബര്‍ണാഡോ ബര്‍ത്തലൂച്ചി അന്തരിച്ചു

പ്രശസ്ത ഇറ്റാലിയന്‍ സംവിധായകനും ഓസ്‌കാര്‍ ജേതാവുമായ ബര്‍ണാഡോ ബര്‍ത്തലൂച്ചി അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്ന ഇദ്ദേഹം റോമില്‍ വെച്ചാണ് അന്തരിച്ചത്.

ലാസ്റ്റ് ടാംഗോ ഇന്‍ പാരിസ്, ദി ലാസ്റ്റ് എമ്പറര്‍, ദ കണ്‍ഫോര്‍മിസ്റ്റ്, ദ ഡ്രീമേഴ്‌സ്ഡ്, 1900, ദ ഷെല്‍ട്ടറിങ് സ്‌കൈ എന്നീ ലോക പ്രശസ്ത സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തതാണ്. 2011ലെ കാന്‍ ചലച്ചിത്രമേളയില്‍, സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് പാം ഡി ഓര്‍ പുരസ്‌കാരം അദ്ദേഹത്തിനു നല്‍കി.  2012ല്‍ പുറത്തിറങ്ങിയ മി ആന്‍ഡ് യു ആണ് ഇദ്ദേഹത്തിന്റെ അവസാന ചിത്രം.