ലൂസിഫറിലെ കട്ട ലുക്കില്‍ നിന്നും കളര്‍ഫുള്‍ലുക്കിലേക്ക് പൃിഥ്വി.. ബ്രദേഴ്‌സ് ഡേയുടെ ആദ്യ പോസ്റ്റര്‍ പുറത്ത്..

ലൂസിഫര്‍ എന്ന ചിത്രത്തിലെ കട്ട റഫ് ലുക്കിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ പൃഥിരാജ് തന്റെ മറ്റൊരു വ്യത്യസ്ഥ വേഷവുമായ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാനെത്തിയിരിക്കുകയാണ്. ഹാസ്യ താരവും നടനുമായ കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധായക വേഷമണിയുന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററിലാണ് താരം തന്റെ വ്യത്യസ്ഥ ഗെറ്റപ്പുമായെത്തിയിരിക്കുന്നത്. പൃഥ്വി ഒരു കളര്‍ഫുള്‍ഗെറ്റപ്പിലെത്തിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

ചിത്രത്തിനായി താടി വളര്‍ത്തിയ പൃിഥ്വിയുടെ ലുക്കിനേക്കുറിച്ച് നേരത്തെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളുണ്ടായിരുന്നു. താരം തന്റെ പേജിലൂടെ പങ്കുവെച്ച പോസ്റ്ററിലെ ഗെറ്റപ്പിനെ നിരവധി പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. ഐശ്വര്യ ലക്ഷ്മി, മിയ, പ്രയാഗ മാര്‍ട്ടിന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഛായാഗ്രഹണം ജിത്തു ദാമോദറും സംഗീതം നാദിര്‍ഷയുമാണ് നിര്‍വഹിക്കും. ഓണം റിലീസ് ആയി ചിത്രം തീയേറ്ററുകളില്‍ എത്തും എന്നാണ് സൂചന.