ആദ്യ ആറ് മാസങ്ങളിലെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത് ; ലിസ്റ്റിൽ മോഹൻലാലിന്റെ രണ്ട് ചിത്രങ്ങൾ

','

' ); } ?>

2025-ലെ ആദ്യ ആറ് മാസങ്ങളിൽ ഇന്ത്യൻ ബോക്സ് ഓഫീസ് നേടിയ കളക്ഷൻ റിപ്പോർട്ട് പുറത്തു വിട്ടു. കഴിഞ്ഞ വർഷത്തെ കളക്ഷനുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനമാണ് ഈ വർഷത്തെ വളർച്ച. 5,723 കോടി രൂപ ഈ വർഷം ഇന്ത്യൻ ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം 5032 കോടി രൂപയായിരുന്നു. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ ആഭ്യന്തര ബോക്സ് ഓഫീസിൽ 17 സിനിമകൾ 100 കോടി രൂപ കടന്നു..

2025-ൽ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ വിക്കി കൗശൽ നായകനായ ബോളിവുഡ് ചിത്രം ‘ചാവ’യാണ്. 693 കോടി രൂപയോളമാണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ദഗ്ഗുബതി വെങ്കിടേഷിന്റെ ‘സംക്രാന്തികി വാസ്തുനം’ എന്ന തെലുങ്ക് ചിത്രമാണ് 222 കോടിയുമായി രണ്ടാമത്. മലയാളത്തിൽനിന്നുള്ള മോഹൻലാൽ ചിത്രമായ ‘തുടരും’ 144 കോടിയുമായി പട്ടികയിൽ എട്ടാമതും,126 കോടി നേടിയ മറ്റൊപ്ര് മോഹൻലാൽ ചിത്രം “എമ്പുരാൻ” പത്താം സ്ഥാനത്തുമുണ്ട്.

മൊത്തം കളക്ഷന്റെ 39 ശതമാനം വിഹിതവുമായി ബോളിവുഡാണ് ഇപ്പോൾ മുന്നിൽ നിൽക്കുന്നത്. പിന്നാലെ തെലുങ്ക് 19 ശതമാനം, തമിഴ് 17 ശതമാനം, മലയാളം 10 ശതമാനം എന്നിങ്ങനെയാണ് ഓർഡറുകൾ. 2024-ലെ ആദ്യ പകുതിയിൽ ഇതേ നേട്ടം കൈവരിച്ചത് 10 സിനിമകൾ മാത്രമായിരുന്നു.