രജനികാന്തിന്റേയും ധനുഷിന്റേയും വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി; സന്ദേശം വ്യാജമെന്ന് പോലീസ്

','

' ); } ?>

നടന്മാരായ രജനികാന്തിന്റേയും ധനുഷിന്റേയും വീട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണി സന്ദേശം. സംഭവത്തിൽ അന്വേഷണം നടത്തിയതിനു പിന്നാലെ സന്ദേശം വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. അജ്ഞാതമായ ഒരു ഇ-മെയിൽ ഐ.ഡി.യിൽ നിന്ന് തമിഴ്നാട് ഡിജിപിക്കാണ് സന്ദേശം ലഭിച്ചിരുന്നത്.

ഇ-മെയിലിൽ പേരുണ്ടായിരുന്ന മറ്റ് പ്രമുഖരുടെ വീടുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു. തേനംപേട്ട് പോലീസും ബോംബ് സ്ക്വാഡും ചേർന്നാണ് രജനീകാന്തിന്റെ വീട്ടിൽ സുരക്ഷാ പരിശോധന നടത്തിയത്. അജ്ഞാതർ വീട്ടിൽ പ്രവേശിച്ചിട്ടില്ലെന്നും ഭീഷണി വ്യാജമായിരിക്കാമെന്നും നടന്റെ സുരക്ഷാ ഉദ്യോഗസ്ഥർ പോലീസിനെ അറിയിച്ചു.

ഇതിന് മുമ്പും നടന്റെ വീട്ടില്‍ ബോബ് വച്ചിട്ടുണ്ടെന്ന് സന്ദേശം പോലീസിന് ലഭിച്ചിരുന്നു. 2018-ലും 2020-ലും സമാനസംഭവമുണ്ടായിരുന്നു. പോയസ് ഗാർഡനിലെ രജനിയുടെ വസതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അന്നത്തെ ഭീഷണി.