അവസരത്തിനായി ‘കോംപ്രമൈസ്’ ചെയ്യേണ്ടിവരുമെന്ന് ഇ- മെയില്‍ വഴി ആവശ്യപ്പെട്ടു ; വെളിപ്പെടുത്തലുകളുമായി ബോളിവുഡ് താരം

','

' ); } ?>

തെന്നിന്ത്യന്‍ ചിത്രത്തിലെ അവസരത്തിനായി ‘കോംപ്രമൈസ്’ ചെയ്യേണ്ടിവരുമെന്ന് ഇ- മെയില്‍ വഴി ആവശ്യപ്പെട്ടുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം ബര്‍ക്ക സിങ്. ഇ- മെയില്‍ വഴിയുള്ള കാസ്റ്റിങ് കൗച്ച് ആവശ്യം വിചിത്രമായി തോന്നിയെന്നും നടി പറഞ്ഞു. തന്റെ ഏറ്റവും പുതിയ വെബ് സീരീസായ ക്രിമിനല്‍ ജസ്റ്റിസ് സീസണ്‍ 4-ന്റെ പശ്ചാത്തലത്തില്‍ നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

‘ഒരുദക്ഷിണേന്ത്യന്‍ ചിത്രത്തിലെ അവസരത്തിനായി കോംപ്രമൈസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇ- മെയില്‍ ലഭിച്ചു. ഇത്രയും ദിവസമാണ് ഷൂട്ടിങ്. ചില വിട്ടുവീഴ്ചകളൊക്കെ ചെയ്യേണ്ടിവരും, എന്നായിരുന്നു ഇ- മെയിലിന്റെ ഉള്ളടക്കം. അത്രയും സാധാരണമായതിനാലാണ് രേഖാമൂലം ആവശ്യപ്പെടുന്നത് എന്നും പറഞ്ഞു. താന്‍ ആരോടാണ് വിട്ടുവീഴ്ച ചെയ്യേണ്ടതെന്ന് മാത്രം അയാള്‍ പറഞ്ഞില്ല. വെറും പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ സംഭവമാണിത്. ഇ- മെയില്‍ വഴിയുള്ള കാസ്റ്റിങ് കൗച്ച് ആവശ്യം എനിക്ക് വിചിത്രമായി തോന്നി. ബര്‍ക്ക സിങ് പറഞ്ഞു.