“അവാർഡ് ലഭിക്കാൻ കഴിയാത്തതിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയം”; ബ്ലെസി

','

' ); } ?>

ആടുജീവിതത്തിന് അവാർഡ് നിഷേധിച്ചപ്പോൾ നിശബ്ദനായത് ഭയം കൊണ്ടാണെന്ന പ്രസ്താവനയിൽ കൂടുതൽ പ്രതികരണവുമായി സംവിധായകൻ ബ്ലെസി. അവാർഡ് ലഭിക്കാൻ കഴിയാത്തതിന് പിന്നിലെ രാഷ്ട്രീയം തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ ആട് ജീവിതത്തിനു വേണ്ടി ഒരുപാട് പ്രയാസങ്ങൾ അനുഭവിച്ചിട്ടും അത് മോശമാണെന്ന് പറഞ്ഞപ്പോൾ അനുഭവിച്ച ഡിപ്രെഷൻ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടർ ടീവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അവാർഡ് കിട്ടാത്തതിനോട് പ്രതികരിക്കുന്നത് മാന്യതയല്ല കാരണം അത് ജൂറിയാണ് തീരുമാനിക്കുന്നത്. പക്ഷെ അതിന് പിന്നിലെ രാഷ്ട്രീയം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എനിക്കോ മീഡിയയ്ക്കോ തുറന്ന് കാട്ടാൻ കഴിയാത്തതിന് കാരണം ഭയമാണ്. ഒരു സിനിമയിൽ ഒരു പേരിടുമ്പോൾ പോലും നമ്മൾ ചരിത്രം പഠിക്കേണ്ടി വരും. ആടുജീവിതത്തിനായി ഒരു കലാകാരൻ ഒരു ജീവിതത്തിൽ അനുഭവിക്കേണ്ട എല്ലാ പ്രയാസങ്ങളിലൂടെയും കടന്നുപോയ ആളാണ് ഞാൻ. അങ്ങനെ വരുമ്പോൾ ആ സിനിമ മോശമാണെന്ന് പറയുമ്പോഴുള്ള ഡിപ്രെഷൻ വലുതാണ്.” ബ്ലെസി പറഞ്ഞു.

തെന്നിന്ത്യയിൽ നിന്ന് സമർപ്പിച്ച പട്ടികയിൽ 14 കാറ്റഗറികളിൽ ആടുജീവിതം ഇടംപിടിച്ചിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ഒരു പുരസ്കാരം പോലും ഈ ചിത്രത്തിന് ലഭിച്ചില്ല. പിന്നാലെ ദേശീയ അവാർഡ് ജൂറിയുടെ നിലപാടിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി മന്ത്രി വി.ശിവൻകുട്ടി ഉൾപ്പടെ നിരവധിപ്പേർ രംഗത്തെത്തുകയും ചെയ്തു. ചിത്രത്തിലെ നജീബായുള്ള പ്രകടനം പൃഥ്വിരാജിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തിരുന്നു. എ ആർ റഹ്‌മാനായിരുന്നു ചിത്രത്തിന് സംഗീതം ഒരുക്കിയത്. അമല പോൾ, ഗോകുൽ, ജിമ്മി ജീൻ ലൂയിസ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മറ്റ് പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.

ആടുജീവിതം ദേശീയ അവാർഡിനായി സമർപ്പിച്ചിരുന്നുവെങ്കിലും, പ്രാരംഭ ഘട്ടത്തിൽ തന്നെ പുറന്തള്ളപ്പെടുകയായിരുന്നു. സംവിധായകൻ ക്രിസ്റ്റോ ടോമിയുടെ ഉള്ളൊഴുക്കും. ജൂഡ് ആന്റണി ജോസഫിന്റെ 2018: എവരിവൺ ഈസ് എ ഹീറോയും മാത്രമാണ് പ്രധാന വിഭാഗങ്ങളിൽ അവസാനഘട്ടമുണ്ടായിരുന്ന മലയാളചിത്രങ്ങൾ.

ആടുജീവിതം മികച്ച പിന്നണി ഗായകൻ, ഗാനരചന, മേക്കപ്പ് തുടങ്ങിയ നിരവധി വിഭാഗങ്ങളിലായി സമർപ്പിച്ചിരുന്നു. റഫീഖ് അഹമ്മദിന്റെ “പെരിയൊനെ റഹ്മാനെ” എന്ന ഗാനവും പരിഗണനയിലുണ്ടായിരുന്നെങ്കിലും, ശരിയായ ഇംഗ്ലീഷ് പരിഭാഷ സമർപ്പിച്ചില്ലെന്ന സാങ്കേതിക പിഴവുകൾ കാരണം ചിത്രം അവാർഡുകളിൽ നിന്നും പുറത്തായി. കൂടാതെ, ചിത്രത്തിന്റെ തിരക്കഥാ ആഡപ്റ്റേഷനിലും, അഭിനയത്തിലും സ്വാഭാവികത ഇല്ലെന്ന അഭിപ്രായം ജ്യൂറി അംഗങ്ങളിലുണ്ടായിരുന്നുവെന്ന് ജൂറി ചെയർമാൻ ആശുതോഷ് ഗോവരിക്കറും അഭിപ്രായപ്പെട്ടു.

കെ.ആർ. ഗോകുലിന്റെ പ്രകടനം ജൂറിയിൽ പരാമര്ശിച്ചിരുന്നുവെങ്കിലും, സിനിമയുടെ മൊത്തത്തിലുള്ള നിലവാരം പ്രതിസന്ധിയായി. മികച്ച നടനുള്ള വിഭാഗത്തിൽ വിജയരാഘവൻ, മനോജ് ബാജ്‌പേയ്, ധനുഷ്, തുടങ്ങിയവർ പരിഗണനയിലുണ്ടായിരുന്നു. വിജയരാഘവൻ മികച്ച സഹനടനുള്ള അവാർഡും ഉർവശി അതേ വിഭാഗത്തിൽ മികച്ച സഹനടിയെന്ന അവാർഡും നേടി. സിനിമാ പ്രേമികൾ പ്രതീക്ഷിച്ച പാർവതി, ആടുജീവിതം തുടങ്ങിയ പ്രകടനങ്ങൾക്കായുള്ള അവാർഡുകൾ അവസാന നിമിഷം നഷ്ടപ്പെട്ടു. ജൂറി അംഗം വ്യക്തമാക്കിയിരുന്നു.