
ഓസ്‌കാര്‍ ചടങ്ങുകലില്‍ എപ്പോഴും ചര്‍ച്ചയാവുന്നത് ചടങ്ങിനെത്തുന്ന പ്രധാന താരങ്ങളുടെ വസ്ത്ര രീതി തന്നെയാണ്. ഈ വര്‍ഷവും അങ്ങനെ ഒരു രസികന്‍ വേഷ വിധാനവുമായെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗായകനും നടനുമായ ബില്ലി പോര്‍ട്ടര്‍. റെഡ് കാര്‍പ്പറ്റില്‍ വര്‍ണശബളമായ വസ്ത്രങ്ങള്‍ ധരിച്ച് ഒട്ടനവധി സിനിമാ പ്രവര്‍ത്തകര്‍ എത്തിയെങ്കിലും എല്ലാവരുടെയും ശ്രദ്ധ നേടിയത് ബില്ലി തന്നെയാണ്. കാരണം മറ്റൊന്നുമല്ല.., അരയ്ക്കുമുകളില്‍ സ്യൂട്ടും അരക്കു കീഴെ ഗൗണും എന്ന് തോന്നിക്കുന്ന ഒരു പ്രത്യേക വസ്ത്രമാണ് ബില്ലി പോര്‍ട്ടര്‍ ധരിച്ചത്. ചടങ്ങിലെത്തിയ പലരും അദ്ദേഹത്തെ കണ്ട് അതിശയിച്ചു പോയി.
തന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ച്ച ബില്ലി പോര്‍ട്ടറിനെതിരേ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ അതേ സമയം അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടനവധി ആരാധകര്‍ രംഗത്തെത്തി. അതില്‍ ഒരുപാട് ഫാഷന്‍ ഡിസൈനര്‍മാരും ഉണ്ട്.
സ്ത്രീകള്‍ക്ക് പാന്റ്‌സ് ധരിക്കാമെങ്കില്‍ പുരുഷന്‍മാര്‍ക്ക് ഗൗണും ധരിക്കാമെന്ന് പ്രശസ്ത ഫാഷന്‍ ഡിസൈനറായ വെനേസ െ്രെഫഡ്മാന്‍ അഭിപ്രായപ്പെട്ടു. വെനേസയുടെ വാക്കുകള്‍ ബില്ലി പോര്‍ട്ടര്‍ ആരാധകരുമായി പങ്കുവയ്ച്ചു.