അവാര്‍ഡ് വിതരണ ചടങ്ങ് എന്നതൊക്കെ പരിഷ്‌കരിക്കപ്പെട്ടു . ഇപ്പോള്‍ അവാര്‍ഡ് വേണമെങ്കില്‍ മേശപ്പുറത്തു നിന്നും സ്വന്തമായി എടുത്ത ശേഷം തൊഴുതു കൊണ്ടു പോകണം എന്നായി മാറിയെന്ന് സംവിധായകന്‍ ഡോ ബിജു.50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങുമായി ബന്ധപ്പെട്ടാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.
ഗ്ലൗസ് ഉപയോഗിക്കുക, പകരം മറ്റാരെങ്കിലും കൊടുക്കുക എന്ന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാത്തത് എന്ത് എന്ന് ആരും ചോദിച്ചു കണ്ടില്ല. ഒരു അഭിനന്ദന കുറിപ്പോടെ തപാല്‍ വഴി വീട്ടില്‍ എത്തിച്ചു കൊടുത്തിരുന്നെങ്കില്‍ അല്‍പ്പം കൂടി വില ഉണ്ടായിരുന്നേനെ.ഇതിപ്പോള്‍ ക്ഷണിക്കപ്പെട്ടു ചെന്ന ശേഷം മേശപ്പുറത്തു നിന്നും അവാര്‍ഡ് പെറുക്കി എടുത്തു കൊണ്ട് പോകേണ്ടി വന്ന അവസ്ഥയായി .ഇതിപ്പോ ഇവിടെ ആയി പോയി വേറെ വല്ലയിടത്തും ആയിരുന്നെങ്കില്‍ പ്രതിഷേധിച്ചും ബഹിഷ്‌കരിച്ചും നമ്മള്‍ അര്‍മാദിച്ചേനെയെന്നും അദ്ദേഹം സോഷ്യല്‍ മീഡിയിയല്‍ കുറിച്ചു.
ഇന്നലെയാണ് 50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളുടെയും ജെസി ഡാനിയേല്‍ പുരസ്‌കാരത്തിന്റെയും സമര്‍പ്പണം തിരുവനന്തപുരത്ത് വച്ച് നടന്നത്.വൈകിട്ട് ആറിന് ടാഗോര്‍ തീയറ്ററില്‍ നടക്കുന്ന ചടങ്ങ് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് നടത്തിയത്.