ബിജു മേനോന്‍ ചിത്രം ‘തുണ്ട്’

','

' ); } ?>

തല്ലുമാല,അയല്‍വാശി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. തുണ്ട്  എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബിജു മേനോനെ നായകനാക്കി നവാഗതനായ റിയാസ് ഷെരീഫ് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുണ്ട്’.

സംവിധായകന്‍ റിയാസ് ഷെരീഫിന് ഒപ്പം കണ്ണപ്പന്‍ കൂടി ചേര്‍ന്ന് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. വിഷ്ണു വിജയ് ആണ് തുണ്ടിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്.ജിംഷി ഖാലിദും ചിത്രത്തിന്റെ  നിര്‍മാണ പങ്കാളിയാണ്.

എഡിറ്റിങ് നമ്പു ഉസ്മാന്‍, ലിറിക്സ് മു.രി, ആര്‍ട് ആഷിഖ് എസ്., സൗണ്ട് ഡിസൈന്‍ വിക്കി കിഷന്‍, ഫൈനല്‍ മിക്‌സ് എം.ആര്‍. രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മ്മന്‍ വള്ളിക്കുന്ന്, കോസ്റ്റ്യൂം മാഷര്‍ ഹംസ, മേക്കപ്പ് റോണക്സ് സേവ്യര്‍, കൊറിയോഗ്രാഫി ഷോബി പോള്‍രാജ്, ആക്ഷന്‍ ജോളി ബാസ്റ്റിന്‍, ചീഫ് അസോഷ്യേറ്റ് ഡയറക്ടര്‍ അഗസ്റ്റിന്‍ ഡാന്‍, അസോഷ്യേറ്റ് ഡയറക്ടര്‍ ഹാരിഷ് ചന്ദ്ര, സ്റ്റില്‍ രോഹിത് കെ. സുരേഷ്, വിതരണം സെന്‍ട്രല്‍ പിക്‌ചേഴ്‌സ്, മാര്‍ക്കറ്റിങ് പ്ലാന്‍ ഒബ്സ്‌ക്യുറ എന്റര്‍ടെയ്ന്‍മെന്റ, ഡിസൈന്‍ ഓള്‍ഡ്മങ്ക്.