ബിഗ്ബോസ് സീസണ്‍ 2 റിയാലിറ്റി ഷോ താരം പവന്‍ ജിനോ തോമസ് മിനിസ്‌ക്രീനില്‍ നിന്നും വെള്ളിത്തിരയിലേക്ക്. പവന്‍ നായകനാകുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം തന്നെയാണ് പുറത്തുവിട്ടത്. പ്രിസണ്‍ എന്നാണ് സിനിമയുടെ പേര്. ജിനു സേവ്യര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യ ദേവ് ആണ് ഛായാഗ്രാഹകന്‍. കൈകളില്‍ വിലങ്ങുമായി നില്‍ക്കുന്ന ഒരാളുടെ പശ്ചാത്തലത്തില്‍ ജയിലറക്കുള്ളിലിരിക്കുന്ന ഒരാളെയാണ് പോസ്റ്ററില്‍ കാണുന്നത്.
സംവിധായകന്‍ തന്നെയാണ് സിനിമയ്ക്ക് വേണ്ടി തിരക്കഥയൊരുക്കുന്നതും. സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ആരൊക്കയാണെന്ന് വ്യക്തമല്ല. ആന്‍ മേഴ്സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.