ഡി.കെ. ശിവകുമാർ ഇടപെട്ടു ; കന്നഡ ബിഗ്‌ബോസ് ചിത്രീകരണം പുനരാരംഭിച്ചു

','

' ); } ?>

കന്നഡ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ചിത്രീകരണം പുനരാരംഭിച്ചു. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന പരിപാടി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് വീണ്ടും പുനരാരംഭിച്ചിരിക്കുന്നത്. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോയുടെ പ്രവര്‍ത്തനമെന്ന് വിലയിരുത്തിയ ബോര്‍ഡ് സ്റ്റുഡിയോ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു അനുമതിനേടാന്‍ ഇപ്പോള്‍ 10 ദിവസംകൂടി അനുവദിക്കുകയായിരുന്നു. ചിത്രീകരണം പുനരാരംഭിക്കാൻ സഹായിച്ചതിൽ ഷോ അവതാരകനും കന്നഡ സൂപ്പര്‍താരവുമായ കിച്ച സുദീപ്, ശിവകുമാറിനും സര്‍ക്കാരിനും നന്ദി അറിയിച്ചു.

ബെംഗളൂരുവിലെ ബിദഡിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ സജ്ജമാക്കിയ സ്റ്റുഡിയോയിലാണ് ബിഗ് ബോസ് കന്നഡ പതിപ്പ് ചിത്രീകരണം നടക്കുന്നത്. പരിസ്ഥിതിമാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്റ്റുഡിയോ പ്രവര്‍ത്തിക്കുന്നത്. മാലിന്യനിര്‍മാര്‍ജനമടക്കമുള്ള മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും കഴിഞ്ഞദിവസം ബോര്‍ഡ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വ്യക്തമായി.

അതേ സമയം പരിപാടി ഇനി പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പരിസ്ഥിതിപ്രവര്‍ത്തകര്‍ സ്റ്റുഡിയോക്കുമുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.