
മെയ് ഒന്നിന് തിയേറ്ററുകളിൽ പ്രേക്ഷകർക്ക് വൻതോതിലുള്ള സിനിമാഅനുഭവം കാത്തിരിക്കുകയാണ്. വിവിധ ഭാഷകളിൽ നിന്നും സൂപ്പർതാര ചിത്രങ്ങൾ ഉൾപ്പെടെ വലിയ റിലീസുകളാണ് നിലവിലുള്ളത്. തമിഴിൽ സൂര്യയുടെ റെട്രോ, ശശികുമാറിന്റെ ടൂറിസ്റ്റ് ഫാമിലി, തെലുങ്കിൽ നാനിയുടെ ഹിറ്റ് 3, ഹിന്ദിയിൽ അജയ് ദേവ്ഗൺ നായകനാകുന്ന റെയ്ഡ് 2, ഹോളിവുഡിൽ നിന്ന് മാർവെൽ സ്റ്റുഡിയോസിന്റെ തണ്ടർബോൾട്സ് എന്നിവയാണ് മെയ് ഒന്നിന് തിയേറ്ററുകളിലേക്ക് എത്തുന്ന പ്രധാന ചിത്രങ്ങൾ.
സൂര്യ ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. സിനിമയുടെ ട്രെയ്ലർ നേരത്തെ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമായിരുന്നു ട്രെയിലറിന് ലഭിച്ചത്. സൂര്യയുടെ 44-ാമത് ചിത്രമായ റെട്രോ 1980കളിലെ പശ്ചാത്തലത്തിൽ ആക്ഷനും റൊമാൻസും കിളിർക്കുന്ന ഒരഭിനവാനുഭവമായിരിക്കും. പൂജ ഹെഗ്ഡെ നായികയായി എത്തുന്ന ചിത്രം തമിഴ്നാട്ടിൽ 2.70 കോടി രൂപയുടെ അഡ്വാൻസ് ബുക്കിങ് നേടി. കേരളത്തിൽ 25 ലക്ഷം രൂപയും കർണാടകയിൽ 12 ലക്ഷം രൂപയും ചിത്രം ഇതിനോടകം തന്നെ സമാഹരിച്ചിട്ടുണ്ട്. 1030 ഷോകളിൽ നിന്ന് 1.50 ലക്ഷം ടിക്കറ്റുകൾ ഇതിനോടകം വിറ്റിട്ടുണ്ട്.
ടൂറിസ്റ്റ് ഫാമിലി എന്ന ശശികുമാർ ചിത്രം കോമഡി എന്റർടെയ്നറായി ഒരുക്കിയിരിക്കുന്നത്. അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിമ്രാൻ നായികയാകുന്നു. മലയാളിയായ മിഥുൻ ജയ്ശങ്കറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ആവേശം’ എന്ന ചിത്രത്തിൽ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.. ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകൾ നിർമിച്ച മില്യൺ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എൻ്റർടൈയ്ൻമെൻ്റ് ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
നാനിയുടെ കരിയറിലെ ഏറ്റവും “വയലൻസ്-ഇൻ്റൻസീവ്” ചിത്രമെന്നറിയപ്പെടുന്ന ഹിറ്റ് 3 തമിഴ്, തെലുങ്ക് പ്രേക്ഷകരിൽ വലിയ പ്രതീക്ഷകളാണ് ഉയർത്തുന്നത്. മികച്ച ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.
ബോളിവുഡിൽ നിന്നും റെയ്ഡ് 2 ആണ് ശ്രദ്ധേയമായി തീയറ്ററുകളിലേക്ക് എത്തുന്നത്. അജയ് ദേവ്ഗൺ, വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. 2018ലെ ഹിറ്റ് ചിത്രമായ റെയ്ഡ്ന്റെ തുടർച്ചയായ ഈ ത്രില്ലർ ചിത്രം പ്രതീക്ഷ ഉയർത്തുന്നു.റിതേഷ് ഷാ, രാജ് കുമാർ ഗുപ്ത, ജയദീപ് യാദവ്, കരൺ വ്യാസ് എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വാണി കപൂർ, റിതേഷ് ദേശ്മുഖ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മാർവെൽ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഫേസ് ഫൈവിന്റെ സമാപനചിത്രമായ തണ്ടർബോൾട്സ് ഹോളിവുഡിൽ നിന്നും എത്തുന്നു. പ്രീമിയർ ഷോകളിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയ ചിത്രം മാർവെലിന്റെ പുതിയ രൂപത്തെ മുൻനിർത്തിയാണ് ഒരുക്കിയിരിക്കുന്നത്.മാർവെലിൽ നിന്ന് മുൻപ് പുറത്തുവന്ന സിനിമകളിൽ നിന്നേറെ വ്യത്യസ്തമാണ് തണ്ടർബോൾട്ട്സ് എന്നും ചിത്രത്തിന്റെ കഥയും കഥാപാത്ര നിർമിതിയും മികച്ച് നിൽക്കുന്നെന്നുമാണ് അഭിപ്രായങ്ങൾ. ഏറെ നാളുകൾക്ക് ശേഷം മാർവെൽ സ്റ്റുഡിയോസിന്റെ തിരിച്ചുവരാണ് തണ്ടർബോൾട്ട്സിലൂടെ സാധ്യമായിരിക്കുന്നതെന്നാണ് ആദ്യ റിവ്യൂസ് സൂചിപ്പിക്കുന്നത്.