
പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന ബിഗ് ബി ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബിലാലില്‍ പ്രധാന വേഷത്തില്‍ ജീന്‍പോള്‍ ലാലും.
അമല്‍ നീരദ് പ്രൊഡക്ഷന്‍ ബാനറില്‍ അമല്‍ നീരദ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മണം. പറവ,വരത്തന് എന്നി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.ഉണ്ണി ആര് ആണ് ചിത്രത്തിന്റെ തിരക്കഥ.
മംമ്ത,മനോജ് കെ ജയന്, ബാല തുടങ്ങി ആദ്യ ഭാഗത്തിലെ മിക്ക ആളുകളും രണ്ടാം ഭാഗത്തിലും ഉണ്ടാകും.ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തമാസത്തോടെ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം.