ലേഡീസ് ആന്റ് ജെന്റില്‍മാന് ശേഷം സിദ്ദിഖ്-മോഹന്‍ലാല്‍ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന ചിത്രമായ ബിഗ് ബ്രദറിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ഹീ ഈസ് ഓണ്‍ ബോര്‍ഡ് എന്ന അടിക്കുറിപ്പോടെയാണ് മോഷന്‍ പോസ്റ്റര്‍ പുറത്തു വന്നിരിക്കുന്നത്. അടുത്ത വര്‍ഷം ജനുവരിയിലാകും ചിത്രം പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാല്‍ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഷന്‍ പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുന്നത്. ഒരു സസ്‌പെന്‍സ് ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രമാകും ഇതെന്നാണ് പുറത്തു വന്ന മോഷന്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്.
ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മൂന്ന് നായികമാരാണ്. മോഹന്‍ലാലിനൊപ്പം ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. തെന്നിന്ത്യന്‍ നടി റജീന കസാന്‍ഡ്ര, സത്‌ന ടൈറ്റസ്, ജനാര്‍ദ്ദനന്‍, സിദ്ദിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, ജൂണ്‍ ഫെയിം സര്‍ജാനോ ഖാലിദ് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.