
ഭൂട്ടാൻ കാർ കളളക്കടത്തുകേസിൽ നടൻ ദുൽഖർ സൽമാനെ നോട്ടീസ് നൽകി വിളിപ്പിക്കുമെന്ന് എൻഫോഴ്സ്മെന്‍റ് ഡിറക്ടേറ്റ്. വ്യാജ രേഖകൾ വഴി കാർ ഇറക്കുമതി ചെയ്തെന്ന് കണ്ടെത്തിയ നടൻ അമിത് ചക്കാലയ്ക്കൽ അടക്കമുളളവർക്ക് അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ 17 ഇടങ്ങളിലായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം നടത്തിയ അന്വേഷണത്തിന്‍റെ തുടർച്ചയായിട്ടാണ് ഇഡി അന്വേഷണം. വ്യാജരേഖകളുണ്ടാക്കി ഇന്ത്യയിലേക്ക് വാഹനമെത്തിച്ച ഇടനിലക്കാർ, കച്ചവടക്കാർ, വാഹനം വാങ്ങിയവർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഭൂട്ടാൻ കാർ കളളക്കടത്തിലെ കള്ളപ്പണം ഇടപാടാണ് ഇഡി പരിശോധിക്കുന്നത്.
നടൻ പൃഥ്വിരാജിന്റേയും ദുൽഖർ സൽമാന്റെയും, മമ്മൂട്ടിയുടെയും വീടുകളിൽ കസ്റ്റംസ് റെയിഡ് നടത്തിയിരുന്നു. ഇറക്കുമതി തീരുവ അടക്കാതെ ഭൂട്ടാൻ പട്ടാളമുപേക്ഷിച്ച വാഹനം കള്ളക്കടത്തിന്റെ ഭാഗമായി കേരളത്തിലേക്ക് കൊണ്ട് വന്നപ്പോൾ കൈപറ്റിയെന്നാണ് റിപ്പോർട്ടുകൾ. നടന്മാർക്ക് ഇതിനെകുറിച്ച് അറിവുണ്ടായിരുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നടന്മാരുടെ വീട്ടിൽ പരിശോധന നടത്തിയത്. കേരളത്തിൽ വിൽപ്പന നടത്തിയ വാഹനങ്ങളിൽ മൂന്നെണ്ണമാണ് നടൻമാർ വാങ്ങിയിരിക്കുന്നത്. ഒരു സംവിധായകനും വാഹനം വാങ്ങിയതായി റിപ്പോർട്ടുണ്ട്.
ഉയർന്ന ഉദോഗസ്ഥർ ഉപയോഗിക്കുന്ന ലാൻസ് ക്രൂസ്, ലാൻഡോവർ, എസ് യു വി, പെട്രോളിങ്ങിനുപയോഗിക്കുന്ന ടാറ്റ എസ് യു വി തുടങ്ങിയ വാഹനങ്ങളാണ് ഇറക്കുമതി തീരുവ അടക്കാതെ കേരളത്തിലോട്ട് കടത്തിയിരിക്കുന്നത്. ഇറക്കുമതി തീരുവ അടക്കാതെ ഹിമാചൽ പ്രാദേശിലേക്ക് എത്തിക്കുകയും, അവിടന്ന് രെജിസ്ട്രേഷൻ നടത്തുകയും പിന്നീട് കേരളത്തിലേക്ക് എത്തിക്കുകയുമായിരുന്നു. രാജ്യവ്യാപകമായി ഒപ്പേറഷൻ ‘നുങ്കൂർ’ എന്ന പേരിൽ പരിശോധന നടത്തിയിരുന്നു. 47 ഇടങ്ങളിലായി വ്യവസായികളടക്കം ഇടനിലക്കാർ മുഖേന വാഹനം കൈപറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്.