‘ഭ്രമം’ തുടങ്ങി

പൃഥ്വിരാജ് സുകുമാരന്‍, ഉണ്ണി മുകുന്ദന്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ‘ഭ്രമം’ എന്ന ചിത്രത്തിന്റെ പൂജ നടന്നു.സ്വിച്ച് ഓണ്‍ കര്‍മ്മത്തിന്റെ ചിത്രത്തിങ്ങള്‍ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു.

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച ഛായാഗ്രാഹകരില്‍ ഒരാളായ രവി കെ ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്.

എ പി ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരും മറ്റു പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.തിരക്കഥയും,സംഭാഷണവും ഒരുക്കുന്നത് ശരത് ബാലന്‍ ആണ്.സംഗീതസംവിധാനം- ജേക്‌സ് ബിജോയ്.