ബയോസ്കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ നിര്‍മിക്കുന്ന ഭൂമിയിലെ മനോഹര സ്വകാര്യം എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്ലര് പുറത്ത് വിട്ടത്. ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഷൈജു അന്തിക്കാടാണ് സംവിധാനം ചെയ്യുന്നത്.
എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സച്ചിന് ബാലുവാണ്. കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്ന ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്.