ഭൂമിയിലെ മനോഹര സ്വകാര്യം ഫെബ്രുവരി 28ന് എത്തും

','

' ); } ?>

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ചിത്രം ഫെബ്രുവരി 28ന് തിയേറ്ററുകളിലെത്തും. ദീപക് പറമ്പോള്‍, പ്രയാഗ മാര്‍ട്ടിന്‍, എന്നിവര്‍ നായികാ നായകന്‍മാരായെത്തുന്ന ചിത്രം വ്യത്യസ്ഥമായ പ്രണയകഥയാണ് പറയുന്നത്

ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സന്തോഷ് കീഴാറ്റൂര്‍,ഇന്ദ്രന്‍സ്,സുധീഷ്,ഹരീഷ് പേരടി,അഭിഷേക്,അഞ്ജു അരവിന്ദ് എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ആന്റണിയോ മൈക്കിള്‍ ഛായാഗ്രഹണവും,വി സാജന്‍ എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നു.വയലാര്‍ ശരത്ചന്ദ്രവര്‍മ,അന്‍വര്‍ അലി,എ ശാന്തകുമാര്‍,മനു മഞ്ജിത്ത് എന്നിരുടെ വരികള്‍ക്ക് സച്ചിന്‍ ബാലു സംഗീതം നല്‍കിയിരിക്കുന്നു.ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രാജീവ് കുമാര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.