‘കണ്ണാരം പൊത്തി’, മേക്കിംഗ് വീഡിയോ കാണാം

ദീപക് പറമ്പോലും പ്രയാഗ മാര്‍ട്ടിനും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ ‘കണ്ണാരം പൊത്തി’ എന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ബയോസ്‌കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാറാണ് നിര്‍മ്മിച്ചിരിക്കുന്നത്.

എ ശാന്തകുമാര്‍ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സച്ചിന്‍ ബാലുവാണ്. ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, മഞ്ജു എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. അന്റോണിയോ മിഖായേല്‍ ഛായാഗ്രാഹകനും വി സാജന്‍ എഡിറ്ററുമാണ്. വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എ ശാന്തകുമാര്‍ എന്നിവരാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്.