ദീപക് പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ‘ഭൂമിയിലെ മനോഹര സ്വകാര്യം’ തിയേറ്ററുകളില്‍ പ്രധര്ശനം തുടരുകയാണ്. മുസ്ലിം യുവാവും ക്രിസ്ത്യന്‍ യുവതിയും തമ്മിലുള്ള പ്രണയം ഇതിനകം തന്നെ ചര്‍ച്ചയായി കഴിഞ്ഞു. പ്രണയഭാവങ്ങള്‍ നിറഞ്ഞ പുതിയ ഗാനം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. കണ്ണാരം പൊത്തികളിയ്ക്കുന്ന കാലത്ത് കണ്ണേ നീ എന്റെതായതല്ലേ എന്നഗാനമാണ് ഇറങ്ങിയിട്ടുള്ളത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ച എ.ശാന്തകുമാറിന്റേത് തന്നെയാണ് വരികള്‍. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത് സച്ചിന് ബാലുവാണ്. വിജയ് യേശുദാസും മൃദുല വാര്യരുമാണ് ആലപിച്ചത്. ഷൈജു അന്തിക്കാട് ആണ് ചിത്രത്തിന്റെ സംവിധാനം. ബയോസ്കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്കുമാര്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം.
ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഭിഷേക് രവീന്ദ്രന്, അഞ്ജു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അന്റോണിയോ മിഖായേല്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചു. വി സാജന് ചിത്രസംയോജനം നിര്‍വഹിക്കുന്നു. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, എന്നിവരുടേതാണ് ചിത്രത്തിലെ മറ്റ് ഗാനങ്ങളുടെ വരികള്‍.
പ്രണയ ഭാവങ്ങളുമായി ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ പുതിയ ഗാനം കാണാം
','' );
}
?>