പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വം തീയേറ്ററുകളിലെത്തിയിരിക്കുന്നു. മമ്മൂട്ടി അമല്‍ നീരദ് ചിത്രം ബിഗ് ബിക്ക് ശേഷം അതേ കൂട്ടുകെട്ടില്‍ ഒരു ചിത്രമെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക് പ്രതീക്ഷകള്‍ എറേയാണ്. എന്നാല്‍ പ്രതീക്ഷ കൈവിടാതെയാണ് ഭീഷ്മ പര്‍വ്വം തീയേറ്ററുകളിലെത്തിയിരിക്കുന്നത്. ഒരു തകര്‍പ്പാന്‍ മാസ്സ് ആക്ഷ്ന്‍ എന്റര്‍ടെയിനര്‍ തന്നെയാണ് ഭീഷ്മ പര്‍വ്വം. ഗ്യാങ്സ്റ്റര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്.
സിനിമയില്‍ എടുത്തു പറയേണ്ടുന്ന കാര്യം ചിത്രത്തിന്റെ മെക്കിങും ബീജിയവും ക്യാമറയും തന്നെയാണ് . സുഷിന്‍ ശ്യാമാണ് ചിത്രത്തില്‍ മ്യൂസിക്ക് കൈകാര്യം ചെയ്്തിരിക്കുന്നത്. സുഷിന്‍ ശ്യാമിന്റെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ പറുദീസ എന്ന ഗാനം റിലീസിനു മുന്നേ
ഹിറ്റായി മാറിയതാണ്. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിവ്വഹിച്ചിരിക്കുന്നത്. വിവേക്ക് ഹര്‍ഷനാണ് ചിത്രച്ചിന്റെ എഡിറ്റിങ്.
മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്. മൈക്കിളിന്റെ കുടുംബവുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് ചിത്രചത്തില്‍ പറയുന്നത്. ഗ്യാങ്സ്റ്റര്‍ മൂവി എന്നതിലുപരി എല്ലാത്തരം ഇമോഷന്‍സും നമ്മുക്ക് ചിത്രത്തില്‍ നിന്ന് ലഭിക്കുന്നുണ്ട് എന്നതാണ്. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങള്‍ കൃത്യമായ സ്‌ക്രീന്‍ സ്പേസുണ്ട് എന്നതാണ് മറ്റൊരു കാര്യം. ആദ്യ പകുതി ഏറെ പ്രതീക്ഷകള്‍ നിറച്ചാണ് കൊണ്ടു പോകുന്നത്. എന്നാല്‍ സെക്കന്റ് ഹാഫില്‍ നമ്മുടെ കണക്കൂട്ടലുകളൊക്കെ തെറ്റിച്ചുകൊണ്ടുളള സസ്‌പെന്‍സുകളാണ് ഒരുക്കിവച്ചിരിക്കുന്നത്.
ചിത്രത്തിലെ സൗബിന്‍ ഷാഹിറി കഥാപാത്രമാണ് എടുത്തു പറയേണ്ടുന്ന മറ്റൊരു കാര്യം. സൗബിന്‍ ഷാഹിറിന്റെ കരിയറിലെ തകര്‍പ്പാന്‍ കഥാപാത്രം തന്നയായിരിക്കും ഭീഷ്മ പര്‍വ്വത്തിലേത്. ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ,ഫര്‍ഹാന്‍ ഫാസില്‍,ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ധ, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി നിരവധി താരങ്ങള് ചിത്രത്തിലൂണ്ട്. അന്തരിച്ച നടന്‍ നെടുമുടി വേണു, കെ പി എസ് സി ലളിത എന്നിവരും ചിത്രത്തിലുണ്ട്.
അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതിരിക്കുന്നത്. ഭീഷ്മ പര്‍വ്വം എന്ന പേര് കേള്‍ക്കുമ്പോള്‍ മഹാഭാരതുവുമായി ബന്ധപ്പെടുത്തി നമ്മള്‍ ആലോചിക്കാന്‍ ശ്രമിക്കും. എന്നാല്‍ ഒരു കുരുക്ഷേത്രയുദ്ധം തന്നൊണ് ഭീഷ്മ പര്‍വ്വം പ്രേക്ഷകനായി ഒരുക്കി വച്ചിരിക്കുന്നു. തീയറ്ററുകളില്‍ തന്നെ കണ്ട് എക്‌സപീരിയന്‍സ് ചെയേണ്ട ചിത്രം തന്നയാണിത്.