
ഭർത്താവ് നവീന് വിവാഹാശംസകൾ നേർന്ന് നടി ഭാവന. പാർഥാവിനൊപ്പമുളള ചിത്രങ്ങൾ അധികം പുറത്തു വിടാത്ത താരം ഇപ്പോൾ നവീനൊപ്പമുളള ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് ആശംസകൾ നേർന്നിരിക്കുന്നത്. ഞാൻ നിന്നെ ‘ശല്യ’പ്പെടുത്തുന്നത് തുടർന്ന് കൊണ്ടിരിക്കും എന്നാണ് ചിത്രങ്ങൾക്ക് കീഴെ അടികുറിപ്പായി പങ്കുവെച്ചിരിക്കുന്നത്.
ഭാവനയുടെ എട്ടാം വിവാഹവാർഷികമാണിന്ന്. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ 2018 ജനുവരി 22 നാണ് ഇരുവരും വിവാഹിതരായത്. തൃശൂര്‍ തിരുവമ്പാടി ക്ഷേത്രനടയില്‍ വെച്ചായിരുന്നു വിവാഹം. നിരവധി പേരാണ് ഇരുവർക്കും വിവാഹ ആശംസകൾ നേരുന്നത്.
കുറച്ചു നാൾ സിനിമകളിൽ നിന്ന് ഭാവന ഇടവേള എടുത്തിരുനെങ്കിലും ഇപ്പോൾ സജീവമാണ് നടി. നടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം അനോമിയാണ്. ഫെബ്രുവരി 6 നാണ് അനോമി തിയേറ്ററുകളിലെത്തുക. നടിയുടെ ഇതുവരെ കാണാത്ത തരത്തിലുള്ള കഥാപാത്രമായിരിക്കും ചിത്രത്തിലേത് എന്നാണ് സൂചനകൾ. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി. അനോമി. ‘Reintroducing Bhavana’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ പുതിയ വീഡിയോ വന്നിരിക്കുന്നത്. ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
റഹ്‌മാൻ, വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്. ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ – അഭിനവ് മെഹ്റോത്ര.