“സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി ഭാവന”; ചിത്രങ്ങൾ പങ്കുവെച്ച് വി. ശിവൻകുട്ടി

','

' ); } ?>

സർക്കാരിന്റെ ക്രിസ്‌മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായിവിജയനൊപ്പമുളള ഭാവനയുടെ ചിത്രങ്ങൾ മന്ത്രി വി. ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘സർക്കാരിൻ്റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം’ എന്ന അടിക്കുറിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നടന്ന വിരുന്നിൽ മന്ത്രി വി ശിവൻകുട്ടി, വിവിധ മതനേതാക്കൾ -സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖർ രാഷ്ട്രീയ നേതാക്കൾ എന്നിവർ പങ്കെടുത്തു. ചൊവ്വാഴ്ച‌ ഉച്ചയ്ക്ക് നടന്ന വിരുന്നിലാണ് നടി പങ്കെടുത്തത്.

ഹണ്ട് എന്ന ഷാജി കൈലാസ് ചിത്രമാണ് ഭാവനയുടേതായി റിലീസ് ചെയ്ത അവസാന മലയാള ചിത്രം. ഈ വർഷം ദ് ഡോർ എന്നൊരു തമിഴ് ചിത്രത്തിലും നടി അഭിനയിച്ചിരുന്നു. അനോമി, പിങ്ക് നോട്ട്, യുവർ സിൻസിയേർലി റാം എന്നീ സിനിമകളാണ് ഭാവനയുടേതായി റിലീസിനൊരുങ്ങുന്നത്.