ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു

','

' ); } ?>

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേക്ക് തിരികെയെത്തുന്നു. മെയ് അഞ്ചിന് ചിത്രീകരണം തുടങ്ങും. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന സിനിമയിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നത്. ആദില്‍ മൈമൂനത്ത് അഷ്‌റഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവനയുടെ നായകനായെത്തുന്നത് ഷറഫുദീന്‍ ആണ്. റെനിഷ് അബ്ദുള്‍ഖാദര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് കഥയും ചിത്രസംയോജനവും നിര്‍വ്വഹിച്ചിരിക്കുന്നത് സംവിധായകന്‍ ആദില്‍ മൈമൂനത്താണ്. അഞ്ചര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം മലയാളത്തിലേക്കെത്തുന്നത്. അതേ സമയം ഈ കാലയളവില്‍ താരം അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നടന്‍ ഷറഫുദീന്‍ സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. രസകരമായ സിനിമയാണെന്നും ഷറഫുദീന്‍ പ്രതികരിച്ചു. മമ്മൂട്ടിയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചത്.

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ് ഭാവന ബാലചന്ദ്രന്‍. മലയാളം, തമിഴ്, തെലുഗു എന്നീ ഭാഷകളിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. സംവിധായകന്‍ കമലിന്റെ നമ്മള്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്ത് തുടക്കംകുറിച്ചത്. യഥാര്‍ത്ഥ പേര് കാര്‍ത്തിക എന്നാണ്. ഒരു പതിറ്റാണ്ടിലേറെയായി അഭിനയരംഗത്തുള്ള ഭാവന, അറുപതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. കന്നഡ സിനിമ നിര്‍മ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നു നടന്നു. പുതുമുഖങ്ങളെ വച്ച് കമല്‍ സംവിധാനം ചെയ്ത നമ്മള്‍ എന്ന ചിത്രത്തില്‍ സിദ്ധാര്‍ഥ്, ജിഷ്ണു, രേണുക മേനോന്‍ എന്നീ പുതുമുഖങ്ങളോടൊപ്പമായിരുന്നു പതിനാറാം വയസ്സില്‍ ഭാവനയുടെ ചലച്ചിത്രാഭിനയത്തിന്റെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങള്‍ മലയാളത്തില്‍ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുന്‍ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ ഇതില്‍ പെടും.