
പുതുവത്സരാശംസകളറിയിച്ച് നടി ഭാവന. തന്റെ ചിത്രങ്ങൾക്കൊപ്പം സ്ട്രെയ്‌ഞ്ചർ തിങ്ക്സ് എന്ന സീരീസിലെ ഒരു കഥാപാത്രത്തിൻ്റെ സംഭാഷണം ക്യാപ്ഷനായി നൽകിയാണ് താരത്തിന്റെ ആശംസ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
എല്ലാവർക്കും ഹാപ്പി 2026 എന്നും ക്യാപ്ഷനൊപ്പം “ഒന്നും പഴയരീതിയിലേക്ക് തിരിച്ചുപോകില്ല, പക്ഷേ കാലക്രമേണ സ്ഥിതി മെച്ചപ്പെടും-” എന്ന സ്ട്രെയ്ഞ്ചർ തിങ്ക്സിലെ സംഭാഷണമാണ് ഭാവന കൂടെ ചേർത്തിരിക്കുന്നത്.
സീരീസിൽ ഡേവിഡ് ഹാർബർ അവതരിപ്പിക്കുന്ന ജിം ഹോപ്പർ എന്ന കഥാപാത്രത്തിന്റെ സംഭാഷണമാണിത്. അതേ സമയം കുറ്റാന്വേഷണ സിനിമ അനോമിയാണ് ഭാവനയുടേതായി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രം. നവാഗതനായ റിയാസ് മാരാത്ത് ആണ് ‘അനോമി’ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ‘സാറ’ എന്ന ഫോറൻസിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തിൽ എത്തുന്നത്.