ഭാവനയെ നായികയാക്കി എ ഹര്‍ഷ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് കന്നഡ ചിത്രമായ ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു.ശിവരാജ് കുമാറാണ് ചിത്രത്തിലെ നായകന്.2013 ല്‍ പുറത്തിറങ്ങിയ ഫാന്റസി ആക്ഷന്‍ ചിത്രം ‘ഭജറംഗി ‘ യുടെ രണ്ടാം ഭാഗമാണിത്.കൊട്ടാരം വീട്ടിലെ അപ്പൂട്ടന് എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ശ്രുതിയും ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
ജയണ്ണ ഫിലിംസിന്റെ ബാനറില്‍ ജയണ്ണ, ഭോഗേന്ദ്ര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.സ്വാമി ജെ ഗൗഡയാണ് ഛായാഗ്രഹണം.