‘ഇരണ്ടാം കുത്ത്’പോസ്റ്ററിന് നേരെ വിമര്‍ശനം

','

' ); } ?>

ഇരണ്ടാം കുത്ത് അഡല്‍സ് കോമഡി-ഹൊറര്‍ സിനിമയുടെ ടീസറിനും പോസ്റ്ററിനും നേരെ വിമര്‍ശനങ്ങള്‍ ഉയരുന്നു.സിനിമയുടെ പോസ്റ്ററിനെതിരെ സമൂഹ മാധ്യമങ്ങളിലും വിമര്‍ശനമേറുകയാണ്. അതിനിടെയ്ക്കാണ്‌ പ്രമുഖ സംവിധായകന്‍ ഭാരതിരാജ സിനിമയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. പ്രമോ കാണാന്‍ പോലും പറ്റില്ല. ഇത്തരം സൃഷ്ടികള്‍ തമിഴ് സിനിമയില്‍ ഉണ്ടാകരുതെന്നായിരുന്നും അദ്ദേഹം പറഞ്ഞു.
സിനിമയെന്നത് കച്ചവടമാണ് എന്നാല്‍ ഇത്തരത്തില്‍ കാണിക്കുന്നത് എറെ വേദന കുളവാക്കുന്ന കാര്യമാണെന്നും ,സിനിമക്കെതിരെ സംസ്ഥാന സര്‍ക്കാരും സെന്‍സര്‍ ബോര്‍ഡും നടപടിയെടുക്കണമെന്നും ഭാരതിരാജ ആവശ്യപ്പെട്ടു.

എന്നാല്‍ ഭാരതിരാജയ്ക്ക് മറുപടിമായി സംവിധായകന്‍ രംഗത്തെത്തികഴിഞ്ഞു.സന്തോഷ് പി ജയകുമാര്‍ ആണ് ‘ഇരണ്ടാം കുത്ത്’ സംവിധാനം ചെയ്യുന്നത്.ഭാരതിരാജയുടെ ടിക് ടിക് എന്ന സിനിമയിലെ പാട്ട് സീന്‍ ട്വറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് പ്രതികരണം അറിയിച്ചത്.1981 ല്‍ പുറത്തിറങ്ങിയ ഈ ദൃശ്യങ്ങള്‍ കാണതെയാണോ വിമര്‍ശം എന്നായിരുന്നു സന്തോഷ് പി ജയകുമാറിന്റെ ചോദ്യം.

2018ല്‍ തിയേറ്റര്‍ വിജയം നേടിയ ഇറങ്ങിയ ഇരുട്ടു അറയില്‍ മുറുട്ടുകുത്തുവെന്ന അഡല്‍സ് ഓണ്‍ലി പടത്തിന്റെ രാണ്ടാം ഭാഗമാണ് ‘ഇരണ്ടാം കുത്ത്’.