
താരസംഘടനയായ ‘അമ്മ’യുടെ നേതൃനിരയിൽ എപ്പോഴും ഒരു പുരുഷൻ വേണമെന്ന നടി കുളപ്പുള്ളി ലീലയുടെ പ്രസ്താവനയെ വിമർശിച്ച് നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. അറിവില്ലായ്മ ഒരു തെറ്റല്ലെന്നും, ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.
“എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്. അറിവില്ലായ്മ ഒരു തെറ്റല്ല.. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാർ, വിമാനം പറത്തുന്ന വനിതകൾ ഉണ്ടെന്നും പ്രധാനപ്പെട്ട പല പദവികളിലും സ്ത്രീകൾ ഉണ്ടെന്നും പിന്നെയാണോ ഒരു ആ എഎംഎംഎ എന്ന് ഇവർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ.”-ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.
‘അമ്മ’യിൽ എപ്പോഴും നേതൃത്വത്തിൽ ഒരു പുരുഷൻ വേണം. ആണിനും പെണ്ണിനും ഒരിക്കലും തുല്യ അവകാശം കൊടുക്കാൻ പാടില്ല. ഒരിക്കലും പുരുഷനോളം ആകാൻ സ്ത്രീയ്ക്ക് പറ്റില്ലെന്നും പുതിയ പ്രസിഡൻ്റായി പൃഥിരാജ് വരണമെന്നുമായിരുന്നു ലീല അഭിപ്രായപ്പെട്ടത്.