അക്ഷയ് കുമാറിന്റെ വരാനിരിക്കുന്ന ബെല്‍ബോട്ടം എന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വേഷത്തില്‍ ലാറ ദത്ത അഭിനയിക്കുന്നു. ട്രെയിലര്‍ ലോഞ്ച് ചടങ്ങില്‍ വെച്ചാണ് താന്‍ വാണി കപൂറും ഹുമ ഖുറേഷിയും അഭിനയിക്കുന്ന ചിത്രത്തില്‍ ഇന്ദിരാഗാന്ധിയായി അഭിനയിക്കുന്നുവെന്ന് താരം തന്നെ വെളിപ്പെടുത്തിയത്. ചൊവ്വാഴ്ചയാണ് ട്രെയിലര്‍ പുറത്തിറങ്ങിയത്. ചടങ്ങില്‍ വെച്ച് തന്റെ റോള്‍ ഊഹിക്കാന്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതിന് ശേഷം ലാറ പറഞ്ഞു, ‘ആര്‍ക്കെങ്കിലും ഊഹിക്കാന്‍ കഴിയുമെങ്കില്‍, അവരുടെ എല്ലാ കുടുംബാംഗങ്ങളെയും ഞാന്‍ തിയറ്ററുകളിലേക്ക് സൗജന്യമായി കൊണ്ടുപോകും.’
ഇന്ദിരാഗാന്ധിയുടെ കാലഘട്ടത്തില്‍ സംഭവിച്ച ഒരു ഹൈജാക്ക് സാഹചര്യമാണ് സിനിമ കൈകാര്യം ചെയ്യുന്നത്. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ. നാടകീയമായ സംഭവവികാസങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, നാടകീയതയ്ക്ക്പ്പുറം നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമായിരുന്ന ഇന്ദിരാഗാന്ധിയെ അവതരിപ്പിക്കുകയെന്നത് വെല്ലുവിളിയായിരുന്നുവെങ്കിലും തനിക്ക് വളരെ നല്ല സമയം ലഭിച്ചെന്ന ലാറദത്ത് പറഞ്ഞു. ‘അതിനു പിന്നില്‍ ധാരാളം ഗൃഹപാഠങ്ങളും ഗവേഷണങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അത് ഒരു ജീവിതകാലത്തെ അവസരമാണ്, അതിന് ഞാന്‍ നന്ദി പറയുന്നു’. അവര്‍ കൂട്ടിച്ചേര്‍ത്തു. നിങ്ങള്‍ എന്നെ ട്രെയിലറില്‍ കണ്ടു. ഞാന്‍ ചിത്രത്തില്‍ ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ വേഷം ചെയ്യുന്നു. അതിനു വേണ്ടി വന്നത് ഒരു കോള്‍ മാത്രമാണ്, അവര്‍ പറഞ്ഞത് ഈ ചിത്രത്തിനായി ലാറയെ ഇന്ദിരാഗാന്ധിയുടെ റോളിനായി ഞങ്ങള്‍ കാസ്റ്റ് ചെയ്യുകയാണെന്നാണ്. ഞാന്‍ സ്‌ക്രിപ്റ്റ് പൂര്‍ണ്ണമായി കേള്‍ക്കുന്നതിനുമുമ്പ് സമ്മതിച്ചു. കാരണം തീര്‍ച്ചയായും, അവളെപ്പോലെ ഒരു പ്രതീകാത്മക വ്യക്തിയെ ചിത്രീകരിക്കുമ്പോള്‍ വലിയ ഉത്തരവാദിത്തമുണ്ടെന്ന് അറിഞ്ഞ് തന്നെയാണ് സമ്മതിച്ചത്. ട്രെയിലര്‍ ലോഞ്ചില്‍ അക്ഷയ് കുമാര്‍ സംസാരിച്ചു. ‘ പകര്‍ച്ചവ്യാധിയുള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ ഞങ്ങള്‍ മറികടന്നിരിക്കുന്നു, ഞങ്ങള്‍ക്ക് ഇനിയും 17,18 ദിവസം കൂടെ ഉണ്ട് ചിത്രം റിലീസ് ചെയ്യാന്‍. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങള്‍ക്കറിയില്ല. താരം പറഞ്ഞു.
രഞ്ജിത് എം തിവാരി സംവിധാനം ചെയ്ത ബെല്‍ബോട്ടം നിര്‍മ്മിക്കുന്നത് വാശു ഭഗ്‌നാനി, ജാക്കി ഭഗ്‌നാനി, ദീപ്ശിഖ ദേശ്മുഖ്, മോനിഷ അദ്വാനി, മധു ഭോജ്വാനി, നിഖില്‍ അദ്വാനി എന്നിവര്‍ ചേര്‍ന്നാണ്. ഓഗസ്റ്റ് 19 ന് ചിത്രം തിയറ്ററുകളിലെത്തും. സായ് കബീര്‍ സംവിധാനം ചെയ്യാനിരുന്ന ഒരു രാഷ്ട്രീയ നാടകത്തില്‍ മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷം അവതരിപ്പിക്കാന്‍ കങ്കണ തയ്യാറായിരുന്നു. ജൂണില്‍ കങ്കണ സിനിമ സംവിധാനം ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.