സിനിമയുടെ ക്ലൈമാക്സിൽ ഇതുവരെ കാണാത്ത മമ്മൂട്ടിയെ കാണുന്നു: ആവേശം നിറച്ച് ബസൂക്ക

','

' ); } ?>

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം ബസൂക്കയ്ക്ക് ആദ്യദിനം തന്നെ വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. മമ്മൂട്ടി ആരാധകരെ പൂർണമായും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് സിനിമയെന്നും, പുതിയ തലമുറയിലെ ഗെയ്മിങ് പ്രമേയമായ സിനിമ ഒരു കമേഴ്സ്യൽ എന്റർടെയ്നർ കൂടി ആണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

നവാഗത സംവിധായകനായ ഡീനോ ഡെന്നിസ് ആണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരൻ കലൂർ ഡെന്നിസിന്റെ മകനാണ് ഡീനോ ഡെന്നിസ്. സിനിമയുടെ ക്ലൈമാക്സ് ഭാഗത്തെ ഇരുപത് മിനിറ്റിൽ ഇതുവരെ കാണാത്ത മമ്മൂട്ടിയെ കാണാനാകുമെന്നാണ് ആരാധകർ വിലയിരുത്തുന്നത്. ട്വിസ്റ്റുകൾ നിറഞ്ഞ കഥാഗതിയും മലയാള സിനിമയിൽ കാണാത്ത കഥാ പശ്ചാത്തലവും സിനിമയുടെ പുതുമകളാണ്.