ബേസിലിന് മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ്

','

' ); } ?>

 

മലയാളത്തിന്റെ സംവിധായകന്‍ ബേസില്‍ ജോസഫിന് അന്താരാഷ്ട്ര പുരസ്‌കാരം. സിംഗപ്പൂരില്‍ നടന്ന ഏഷ്യന്‍ അക്കാദമി അവാര്‍ഡുകളില്‍ ബേസില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടു. ടൊവീനോ തോമസിനെ നായകനാക്കി എടുത്ത മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് ബേസിലിന് അംഗീകാരം ലഭിച്ചത്. മിന്നല്‍ മുരളിയും ബേസിലും 16 രാജ്യങ്ങളിലെ സിനിമകളില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്.

‘2022 ലെ ഏഷ്യന്‍ അക്കാദമി അവാര്‍ഡുകളില്‍ 16 രാജ്യങ്ങളിലെ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ ഞാന്‍ അങ്ങേയറ്റം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. മലയാള സിനിമയുടെ ഭാഗമാകാനും ഈ പ്ലാറ്റ്ഫോമില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതില്‍ ഞാന്‍ കൂടുതല്‍ അഭിമാനിക്കുന്നു’. ബേസില്‍ തന്നെയാണ് ഈ അംഗീകാര വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പുരസ്‌കാരം ഏറ്റുവാങ്ങുന്ന ചിത്രവും ഉണ്ട്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍ മുരളി. പ്രഖ്യാപന സമയം മുതല്‍ വളരെയധികം ശ്രദ്ധ നേടിയ ചിത്രത്തിന് ഇന്ത്യയിലുടനീളം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രം ഇതിനകം തന്നെ നിരവധി അംഗീകാരങ്ങള്‍ നേടിക്കഴിഞ്ഞു. ഈ ചിത്രം നാലാമത്തെ ഐഡബ്ല്യുഎം ഡിജിറ്റല്‍ അവാര്‍ഡുകളും നേടി. മികച്ച ഡിജിറ്റല്‍ ചിത്രത്തിനുള്ള അവാര്‍ഡും പ്രാദേശിക ഭാഷയില്‍ മികച്ച വിഎഫ്എക്‌സ് അവാര്‍ഡും ഈ ചിത്രം നേടി. മെല്‍ബണിലെ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിനുള്ള നോമിനേഷന്‍ പട്ടികയിലും ഈ ചിത്രം ഇടം നേടി. സൈമ അവാര്‍ഡുകളിലും ചിത്രം തിളങ്ങി.