ഷെയിന്‍ നിഗം, വിനയ് ഫോര്‍ട്ട് ഒന്നിക്കുന്ന ചിത്രം ‘ബര്‍മുഡ’യുടെ ഓണാശംസകള്‍ അടങ്ങിയ പുതിയ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ഏറെ കൗതുകമുണര്‍ത്തുന്ന രീതിയില്‍ ഒരു ചിത്രകഥയുടെ രൂപത്തിലാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്. ടി.കെ രാജീവ്കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഹാസ്യാത്മകമക രൂപത്തിലുള്ള ഷെയിന്‍നിഗവും പോലീസ് വേഷത്തിലുള്ള വിനയ് ഫോര്‍ട്ടിനെയാണ് മോഷന്‍ പോസ്റ്ററില്‍ കാണുന്നത്. 24 ഫ്രെയിംസിന്റെ ബാനറില്‍ സൂരജ് സി.കെ, ബിജു സി.ജെ, ബാദുഷ എന്‍.എം എന്നിവര്‍ ചേര്‍ന്നാണ് ഹാസ്യത്തിന് പ്രാധാന്യമുള്ള ഈ ചിത്രം നിര്‍മ്മിക്കുന്നത്. ‘കാണാതായതിന്റെ ദുരൂഹത’ എന്ന ടാഗ് ലൈനിലാണ് ചിത്രം പുറത്തിറങ്ങുന്നത്. ചിരിച്ചു കൊണ്ട് വെള്ളത്തില്‍ കിടക്കുന്ന ഷെയ്ന്‍ ആണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ നേരത്തെ ഉണ്ടായിരുന്നത്. നേരത്തെ ഇറങ്ങിയ മോഷന്‍ പോസ്റ്ററില്‍ വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്ന കഥാപാത്രമാണണ്ടായിരുന്നത്. ഷെയ്‌നിന്റെ വേറിട്ട പ്രകടനം കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം താമസിയാതെ പ്രേക്ഷകരിലേക്കെത്തും
മണിരത്‌നത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഷെല്ലി കാലിസ്റ്റ് ആണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, വിനായക് ശശികുമാര്‍, ബീയാര്‍ പ്രസാദ് എന്നിവരുടെ വരികള്‍ക്ക് രമേഷ് നാരായണ്‍ സംഗീതവും നിര്‍വ്വഹിക്കുന്നു. കോസ്റ്റും ഡിസൈനര്‍ സമീറ സനീഷ്, മേക്കപ്പ് അമല്‍ ചന്ദ്രന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍കെ.രാജേഷ് & ഷൈനി ബെഞ്ചമിന്‍, അസോസിയേറ്റ് ഡയറക്ടര്‍ അഭി കൃഷ്ണ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രതാപന്‍ കല്ലിയൂര്‍, കൊറിയോഗ്രഫി പ്രസന്ന സുജിത്ത്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് ഹര്‍ഷന്‍ പട്ടാഴി, പ്രൊഡക്ഷന്‍ മാനേജര്‍ നിധിന്‍ ഫ്രെഡി, പി.ആര്‍.ഒ പി. ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, സ്റ്റില്‍സ് ഹരി തിരുമല എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.