ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ സിനിമാപ്പ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്..

','

' ); } ?>

രാജ്യത്ത് പുല്‍വാമാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലം സംബന്ധിച്ച് പാക്കിസ്താന്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഇന്ത്യന്‍ സിനിമയില്‍ വിലക്ക്. ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസ്സോസിയേഷനാണ് ഇതിന് അടിസ്ഥാനമായ വാര്‍ത്താകുറിപ്പ് പുറത്ത് വിട്ടത്. വിലക്ക് ഉള്ളവരെ അഭിനയിപ്പിക്കാനോ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനോ ശ്രമിച്ചാല്‍ ആ സംഘടനയ്ക്കും വ്യക്തികള്‍ക്കുമെതിരെയും നടപടി എടുക്കുമെന്നും നോട്ടീസില്‍ പറയുന്നു.

”കശ്മീരില്‍ നടന്ന ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നു. ഭീകരാക്രമണത്തിനും മനുഷ്യത്വമില്ലാതയ്മക്കുമെതിരെ ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്സ് അസോസിയേഷന്‍ രാജ്യത്തോടൊപ്പം നില്‍ക്കുന്നു. അതിനാല്‍ പാക്ക് സിനിമാപ്രവര്‍ത്തകര്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തുന്നു. നമ്മുടെ രാജ്യത്തെ സിനിമാപ്രവര്‍ത്തകരില്‍ ആരെങ്കിലും അവരോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെങ്കില്‍ അവര്‍ക്കും വിലക്ക് നേരിടേണ്ടിവരും”, എ.ഐ.സി.ഡബ്ലൂ.എ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

മഹാരാഷ്ട്ര നവ്‌നിര്‍മാണ്‍ സേനയുടെ ഭീഷണിയെ തുടര്‍ന്ന് ആതിഫ് അസ്ലാം, റാഹത് ഫതെ അലിഖാന്‍ എന്നിവരുടെ ഏറ്റവും പുതിയ ഗാനങ്ങള്‍ യുട്യൂബില്‍ നിന്നും ടി സീരിസ് നീക്കം ചെയ്തിരുന്നു.

അതേസമയം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്‍ അടക്കമുള്ള സൂപ്പര്‍താരങ്ങള്‍ രണ്ട് മണിക്കൂറോളം ഷൂട്ടിങ് നിര്‍ത്തിവയ്ക്കുകയും ഉറിയുടെ അണിയറപ്പ്രവര്‍ത്തകര്‍ മരിച്ച ജാവാന്മാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായവുമായി മുന്നോട്ട് വന്നു.