ബാംഗ്ലൂര്‍ ഡേയ്‌സ് എന്ന അഞ്ജലി മേനോന്‍ ചിത്രത്തിന് ആറ് വയസ്സ്. 2014ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ബാംഗ്ലൂര്‍ ഡേയ്‌സ്. അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ബാംഗ്ലൂര്‍ ഡേയ്‌സിന്റെ നിര്‍മ്മാതാക്കള്‍ അന്‍വര്‍ റഷീദ്, സോഫിയ പോള്‍ എന്നിവരാണ്. ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, നസ്രിയ നസീം, ഫഹദ് ഫാസില്‍, പാര്‍വ്വതി, ഇഷ തല്‍വാര്‍, നിത്യ മേനോന്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍
ബാംഗ്ലൂരിലെത്തുന്ന മൂന്ന് സഹോദരങ്ങളുടെ കഥയാണ് ബാംഗ്ലൂര്‍ ഡേയ്‌സ് പറയുന്നത്. നിരൂപകരില്‍ നിന്നും പ്രശംസ നേടിയ ചിത്രം ബോക്‌സ് ഓഫീസിലും വിജയം നേടി. 200ലധികം പ്രദര്‍ശനശാലകളില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാളചിത്രമായിരുന്നു ബാംഗ്ലൂര്‍ ഡെയ്‌സ്. ചിത്രത്തിന്റെ മറ്റു ഭാഷകളിലേക്കുള്ള റിമേക്ക് അവകാശം നേടിയത് ദില്‍ രാജുവും പിവിപി സിനിമാസും ചേര്‍ന്നായിരുന്നു.