‘ബഹദൂര്‍’… ഇവിടുത്തെ ചാര്‍ലി ചാപ്ലിന്‍

മലയാളത്തിലെ പ്രതിഭകളെ ഓര്‍ക്കുകയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ നടന്‍ അനില്‍ പി. നെടുമങ്ങാട്. പാര്‍ശ്വവല്‍ക്കരണവും,കറുപ്പ് ചായ വാദവും ഒക്കെ കേള്‍ക്കുമ്പോള്‍ വലിയ അവാര്‍ഡുകളൊന്നും വാങ്ങിക്കാതെ മറഞ്ഞ് പോയ ചില വലിയ പ്രതിഭകളെ ഓര്‍മ്മ വരുമെന്ന് തുടങ്ങുന്ന പോസ്റ്റിനൊപ്പം ബഹദൂറിന്റെ പഴയകാല വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. തിക്കുറുശ്ശി സുകുമാരന്‍ നായര്‍,സത്യന്‍.,കൊട്ടാരക്കര ശ്രീധരന്‍ നായര്‍,പ്രേം നസീര്‍, മധു, സുകുമാരന്‍, ജയന്‍… തുടങ്ങീ മമ്മൂട്ടി മോഹന്‍ലാല്‍ കാലഘട്ടം വരെ മലയാള സിനിമയില്‍ ഇങ്ങനെയും ഒരു നടന്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കണമെന്ന് അദ്ദേഹം പറയുന്നു. ഒരു പക്ഷേഇവിടുത്തെ ചാര്‍ലി ചാപ്ലിന്‍ എന്നാണ് അനില്‍ ബഹദൂറിനെ വിശേഷിപ്പിക്കുന്നത്.

മലയാള സിനിമയിലെ എക്കാലത്തേയും ഒരു മികച്ച ഹാസ്യ നടനായിരുന്നു ബഹദൂര്‍. 1960-70 കാലഘട്ടത്തില്‍ പ്രശസ്ത നടന്‍ അടൂര്‍ ഭാസിയുമായി ചേര്‍ന്ന് ഒരു ഹാസ്യ ജോടി തന്നെ മലയാള സിനിമയില്‍ ഇദ്ദേഹം സൃഷ്ടിച്ചു. പടിയത്ത് കൊച്ചുമൊയ്തീന്റെയും ഖദീജയുടെയും ഒമ്പത് മക്കളില്‍ ഒരാളായി ജനിച്ച ബഹദൂര്‍ വളരെ കഷ്ടപ്പെട്ടിട്ടാണ് ചലച്ചിത്ര ജീവിതത്തിലേക്ക് കാലെടുത്തു വെയ്ക്കുകുന്നത്. ആദ്യകാലത്ത് തന്റെ അഭിനയ ജീവിതം ബഹദൂര്‍ നാടകത്തിലൂടെയാണ് തുടങ്ങിയത്. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പഠിത്തം നിര്‍ത്തേണ്ടി വന്ന ബഹദൂര്‍ ആദ്യം ജീവിത മാര്‍ഗ്ഗത്തിനു വേണ്ടി ബസ് കണ്ടക്ടര്‍ ആയി ജോലി നോക്കിയിട്ടുണ്ട്. പിന്നീട് മലയാള ചലചിത്രകാരനും നടനുമായ തിക്കുറിശ്ശിയെ ഒരു ബന്ധു വഴി കണ്ടുമുട്ടുകയും സിനിമയിലേക്കുള്ള വഴി തുറന്നു കിട്ടുകയുമായിരുന്നു. തിക്കുറിശ്ശിയാണ് അദ്ദേഹത്തിന് ബഹദൂര്‍ എന്ന പേര് സമ്മാനിച്ചത്. അനിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ…

‘ബഹദൂര്‍ ‘….. പാര്‍ശ്വവല്‍ക്കരണവും,കറുപ്പ് ചായ വാദവും ഒക്കെ കേള്‍ക്കുമ്പോ വലിയ അവാര്‍ഡുകളൊന്നും വാങ്ങിക്കാതെ മറഞ്ഞ് പോയ ചില വലിയ പ്രതിഭകളെ ഓര്‍മ്മ വരും…തിക്കുറുശ്ശി സുകുമാരന്‍ നായര്‍,സത്യന്‍.,കൊട്ടാരക്കര ശ്രീധരന്‍ നായര്‍,പ്രേം നസീര്‍, മധു, സുകുമാരന്‍, ജയന്‍ … തുടങ്ങി മമ്മൂട്ടി മോഹന്‍ലാല്‍ കാലഘട്ടം വരെ മലയാള സിനിമയില്‍ ഇങ്ങനെയും ഒരു നടന്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കണം.. (ഒരു പക്ഷേഇവിടുത്തെ ചാര്‍ലി ചാപ്ലിന്‍.)

"ബഹദൂർ "….. പാർശ്വവൽക്കരണവും,കറുപ്പ് ചായ വാദവും ഒക്കെ കേൾക്കുമ്പോ വലിയ അവാർഡുകളൊന്നും വാങ്ങിക്കാതെ മറഞ്ഞ് പോയ ചില വലിയ പ്രതിഭകളെ ഓർമ്മ വരും…തിക്കുറുശ്ശി സുകുമാരൻ നായർ,സത്യൻ.,കൊട്ടാരക്കര ശ്രീധരൻ നായർ,പ്രേം നസീർ, മധു, സുകുമാരൻ, ജയൻ … തുടങ്ങി മമ്മൂട്ടി മോഹൻലാൽ കാലഘട്ടം വരെ മലയാള സിനിമയിൽ ഇങ്ങനെയും ഒരു നടൻ ഉണ്ടായിരുന്നു എന്ന് ഓർക്കണം.. (ഒരു പക്ഷേഇവിടുത്തെ ചാർലി ചാപ്ലിൻ.)

Posted by Anil P. Nedumangad on Friday, 17 July 2020