
പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയ്ക്കെതിരെയുള്ള നടൻ ഹരീഷ് കണാരന്റെ ആരോപണങ്ങളിൽ പ്രതികരിച്ച് ബാദുഷയുടെ മകൾ ഷിഫ.
ബാദുഷയുടെയും ഉമ്മയുടെയും സാമൂഹ്യമാധ്യമ പേജുകളിൽ മോശം കമന്റുകൾ ഇടുന്നവരോടുള്ള മറുപടിയായിട്ടായിരുന്നു ശിഫയുടെ പ്രതികരണം. വാപ്പി കടം വാങ്ങിയിട്ടുണ്ടെന്നും എന്നാൽ അത് തിരിച്ച് കൊടുക്കുമെന്നും സിനിമയായതിനാൽ തന്നെ റോളിങ് നടക്കുന്നുണ്ടെന്നും ഷിഫ പറഞ്ഞു. കൂടാതെ ഒരു പ്രശ്നത്തിന്റെ ഒരുവശം മാത്രം കേട്ടിട്ട് തന്റെ കമന്റ് ബോക്സിൽ വന്ന് തുള്ളരുതെന്നും ഷിഫ കൂട്ടിച്ചേർത്തു.
‘വാപ്പിയോട് ഞാൻ ചോദിച്ചു എന്താണ് പ്രശ്നമെന്ന്, വീട്ടിലെ കാര്യം അറിഞ്ഞ് വളരണമെന്നാണ് വാപ്പി പറയാറ്, വാപ്പിയായിട്ട് അത് പൊതുജനത്തോട് പറയും. വാപ്പി കള്ളനാണെന്ന് പറഞ്ഞ് എൻ്റെ അടുത്ത് വരുന്നവരോട് വാപ്പി ആരെയും പറ്റിച്ചിട്ടില്ല, ഒരു വശം മാത്രം കേട്ടിട്ടാണ് സൈബർ ആക്രമണം. പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ എന്റെ വാപ്പി ബാദുഷ കൊടുത്തിരിക്കും. വാപ്പിയുടെ മകൾ ആയതിൽ എനിക്ക് അഭിമാനമേയുള്ളു. എന്നാൽ പ്രൊഡ്യൂസർ ബാദുഷയുടെ മോളെന്ന് അറിയപ്പെടാൻ എനിക്ക് ആഗ്രഹമില്ല, വാപ്പിയുടെ പേര് പറഞ്ഞ് എന്റെ കമന്റ് ബോക്‌സിൽ തുള്ളരുത്.’ ഷിഫ പറഞ്ഞു.
വിഷയത്തിൽ എൻ എം ബാദുഷ വിഷയത്തിൽ പ്രതികരണവുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന തൻ്റെ ചിത്രമായ റേച്ചലിന്റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാം എന്നാണ് ബാദുഷ പറഞ്ഞത്. താൻ കടം നല്‍കിയ 20 ലക്ഷം തിരികെ ചോദിച്ചതോടെ ബാദുഷ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഹരീഷ് കണാരന്‍ ആരോപിച്ചത് ബാദുഷ 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നും ഈ വിവരം സംഘടനയില്‍ അടക്കം പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്. എആര്‍എം അടക്കമുള്ള സിനിമകളിലെ തന്റെ അവസരം നഷ്ടമാക്കിയതായാണ് ഹരീഷ് പറയുന്നത്.