
നടന്‍ ഹരീഷ് കണാരന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ”എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം, ” എന്നാണ് ബാദുഷ കുറിച്ചിരിക്കുന്നത്.
എന്നാൽ അതി രൂക്ഷമായ വിമർശനങ്ങളാണ് പോസ്റ്റിനു താഴെ ബാദുഷക്ക് ലഭിക്കുന്നത്. ആദ്യം വാങ്ങിയ പണം തിരികെ നല്‍കൂവെന്നാണ് കമന്റുകള്‍ പറയുന്നത്. ‘നാണമുണ്ടോ ബാദുഷാ, ഒരാളെ പറ്റിച്ചുണ്ടാക്കിയ പണം തന്റെ മക്കള്‍ക്ക് കൊടുക്കല്ലേ. താങ്കളുടെ വീട്ടുകാരെ കാണുമ്പോള്‍ നാട്ടുകാര്‍ക്ക് ഇതൊക്കെ ഓര്‍മ്മയുണ്ടാകില്ലേ. ആളുകളെ പറ്റിച്ച ക്യാഷ് കൊണ്ട് ഉണ്ടാക്കിയതല്ലേ എന്ന് മനസ്സില്‍ പറയും. താങ്കള്‍ക്ക് ഇതിലൂടെ ഉണ്ടായ നേട്ടം 20 ലക്ഷം.ഈ ഒരു വിഷയത്തില്‍ താങ്കളുടെ സിനിമ കാണാതിരിക്കാന്‍ കേരളക്കര തീരുമാനിച്ചാല്‍ അതിന്റെ എത്രയോ ഇരട്ടി നഷ്ടം താങ്കള്‍ക്കുണ്ടാകും.’ എന്നും ചിലര്‍ പറയുന്നു.
‘ഞാന്‍ മേടിച്ച പൈസ തിരിച്ചു ചോദിക്കാന്‍ മാത്രം നീ വളര്‍ന്നോ… ‘ എന്ന് താന്‍ ചിന്തിച്ചിടത്ത് തന്റെ പതനം തുടങ്ങി..! ദൈവത്തിന്റെ രൂപത്തില്‍ ടോവിനോ വന്നത് അത് കൊണ്ടാണ്.! കാലം ഇതിനു കണക്ക് ചോദിക്കും സാറെ, കര്‍മഫലം എന്നൊന്നുണ്ട്. ഒരു പാവം മനുഷ്യനെ പറ്റിച്ചത് പോരാഞ്ഞിട്ട് അവന്റെ അവസരങ്ങളും നഷ്ടപ്പെടുത്തിയ മഹാനെ’ എന്നും ചിലര്‍ പറയുന്നു.
താൻ കടം നല്‍കിയ 20 ലക്ഷം തിരികെ ചോദിച്ചതോടെ ബാദുഷ തന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്
ബാദുഷ 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയിട്ട് തിരിച്ചു നല്‍കിയില്ലെന്നും ഈ വിവരം സംഘടനയില്‍ അടക്കം പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്നുമാണ് ഹരീഷ് കണാരന്‍ ആരോപിച്ചത്. എആര്‍എം അടക്കമുള്ള സിനിമകളിലെ തന്റെ അവസരം നഷ്ടമാക്കിയതായാണ് ഹരീഷ് പറയുന്നത്.