കരോൾ ആയി ഹൻസിക കൃഷ്ണ; ബാച്ചിലർ പാർട്ടിയിലെ ക്യാരക്ടർ പോസ്റ്റർ പുറത്ത്

','

' ); } ?>

അമൽ നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ബാച്ച്‌ലർ പാർട്ടി Deux’ നവംബർ 19-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിൽ കരോൾ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹൻസികയുടെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

2012-ൽ പുറത്തിറങ്ങി കൾട്ട് ക്ലാസിക് പദവി നേടിയ ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രം 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെൻ-സി വൈബിൽ പ്രേക്ഷകരിലേക്ക് എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. ഫ്രഞ്ച് ഭാഷയിൽ ‘രണ്ട്’ എന്നും ‘അവരുടെ’ എന്നുമാണ് ‘ഡുഎക്സ്’ (D’EUX) എന്ന വാക്കിന്റെ അർത്ഥം. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.

ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ഷൈൻ ടോം ചാക്കോ, കുഞ്ചാക്കോ ബോബൻ, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, പാരിസ് ലക്ഷ്മി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് നിർമ്മാണം. അപ്പു പ്രഭാകർ ഛായാഗ്രഹണവും വിവേക് ഹർഷൻ എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്. ഉണ്ണി ആറിന്റേതാണ് സംഭാഷണം.