“ബാലു അച്ഛനെയും നീലു അമ്മയെയും മിസ്സ് ചെയ്യാറുണ്ട്”; മനസ്സ് തുറന്ന് ബേബി അമേയ

','

' ); } ?>

ഫ്ലവേഴ്‌സ് ചാനലിലൂടെ സംപ്രേഷണം ചെയ്ത ഉപ്പും മുളകും എന്ന പരിപാടിയിലെ പാറുക്കുട്ടി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവർന്ന താരമാണ് ബേബി അമേയ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 2024 ലെ കേരള സംസ്ഥാന ടെലിവിഷൻ അവാർഡിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് അമേക്കായിരുന്നു. ഇപ്പോഴിതാ അവാർഡിനെ കുറിച്ചും, തന്റെ സീരിയലുകളെ കുറിച്ചും ആദ്യമായി മനസ്സ് തുറക്കുകയാണ് അമേയ. “സംസ്ഥാന അവാർഡെന്നാൽ ഒരു സാദാരണ അവാർഡാണെന്നാണ് താൻ കരുതിയിരുന്നതെന്നും,അച്ഛനും അമ്മയും പറഞ് തന്നപ്പോഴാണ് അതിന്റെ ഗൗരവം മനസ്സിലായതെന്നും അമേയ പറഞ്ഞു. സീരിയൽ ടുഡേ എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

അവാർഡ് കിട്ടി എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി സാദാരണ വല്ല അവാർഡും ആയിരിക്കുമെന്ന്. പിന്നെയാണ് എല്ലാവരും ഇതൊരു വലിയ അവാർഡാണെന്നൊക്കെ പറഞ്ഞ് തന്നത്. അവാർഡ് കിട്ടിയ കാര്യമറിഞ്ഞ് ഉപ്പും മുളകും ടീമിലെ ആളുകൾ വിളിച്ചിരുന്നു, ബാലു അച്ഛനും, നീലുവമ്മയും ഒകെ. ഞാനിപ്പോഴും ഉപ്പും മുളകിലെ എന്റെ പഴയ എപ്പിസോഡുകൾ ഒകെ കാണും. അപ്പം ഞാനവരെ മിസ് ചെയ്യും. അതിലെല്ലാവരും പാവമാ. എനിക്ക് ചോക്ലേറ്റ് ഒക്കെ വാങ്ങി തരും.” അമേയ പറഞ്ഞു.

സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത “സ്വർഗ്ഗ വാതിൽ പക്ഷി” എന്ന സീരിയലിലെ പ്രകടനത്തിനാണ് നേട്ടം. പരമ്പരയിൽ ശ്രീക്കുട്ടി എന്ന കഥാപാത്രത്തെയാണ് അമേയ അവതരിപ്പിച്ചത്. ഇരട്ട വേഷത്തിലാണ് അമേയ പരമ്പരയിലെത്തിയതെന്നതും ശ്രദ്ധേയമാണ്. 2024 സെപ്റ്റംബർ 23 മുതൽ സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്ത സീരിയൽ നിർമിച്ചിരിക്കുന്നത് മില്ലേനിയം ഓഡിയോസാണ്. ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംവിധാനവും വയലാർ മാധവൻ കുട്ടിയാണ് നിർവഹിച്ചിരുന്നത്. ഴവിൽ  മനോരമയിൽ സംപ്രേഷണം ചെയ്യുന്ന ഒത്തിരിയൊത്തിരിയാണ് അമേയയുടെ ഏറ്റവും പുതിയ സീരിയൽ.