“കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു, ചെറിയ റോൾ എന്ന് പറഞ്ഞല്ല അവരെന്നെ വിളിച്ചത്”; ബാബുരാജ്

','

' ); } ?>

രജനികാന്ത്ലോകേഷ് കനകരാജ് ചിത്രം കൂലിയിൽ നിന്ന് തന്റെ ഏഴു സീനുകളോളം കട്ട് ചെയ്തു കളഞ്ഞുവെന്ന് വെളിപ്പെടുത്തി നടൻ ബാബുരാജ്. സിനിമയുടെ ദൈർഘ്യം കൂടി വന്നപ്പോൾ തന്റെ സീനുകൾ വെട്ടി മാറ്റുകയായിരുന്നുവെന്നും, ചെറിയ റോൾ എന്ന് പറഞ്ഞല്ല അവർ തന്നെ സമീപിച്ചതെന്നും ബാബുരാജ് പറഞ്ഞു.

‘കൂലിയിൽ എന്റെ 7 സീനുകൾ കട്ട് ചെയ്തു പോയതാണ്. നമ്മളെ ലോകേഷ് കനകരാജ് പോലുള്ള വലിയ ഡയറക്ടർ വിളിച്ച് കഥയും സാഹചര്യവും പറയുമ്പോൾ ആ സിനിമയിൽ ചെറിയ റോൾ എന്നതല്ല നോക്കിയത്. ആ സിനിമയുടെ ദൈർഘ്യം കൂടി വരുമ്പോൾ വെട്ടിയതാണ്.; ബാബുരാജ് പറഞ്ഞു.

‘ആ സിനിമയ്ക്ക് സെക്കന്റ് പാർട്ട് ഉണ്ടെന്നാണ് ആദ്യം പറഞ്ഞിരുന്നത്. സിനിമയുടെ ക്ലൈമാക്‌സിൽ ഞാൻ മരിക്കുന്നില്ല. ചെറിയ റോൾ എന്ന് പറഞ്ഞല്ല അവർ വിളിക്കുന്നത്. അവർ പറയുമ്പോൾ വലിയൊരു ക്യാരക്ടർ ആണ്. തമിഴിലും തെലുങ്കിലും അവർ ഹീറോയെ ഫോളോ ചെയ്യുന്നതാണ്. അപ്പോൾ പടത്തിന്റെ ദൈർഘ്യം കൂടുമ്പോൾ കട്ട് ചെയ്യാൻ പറ്റുന്ന സീൻ നമ്മുടെ ആയിരിക്കും.’ ബാബു രാജ് കൂട്ടിച്ചേർത്തു.

രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിച്ച ചിത്രമാണ് കൂലി. 2025 ഓഗസ്റ്റ് 14ന് പുറത്തിറങ്ങിയ ചിത്രം, ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായും, 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മൂന്നാമത്തെ ഇന്ത്യൻ ചിത്രമായും, എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ തമിഴ് ചിത്രമായും മാറി. രജനിയുടെ 171-ാമത് ചിത്രം കൂടിയായിരുന്നു ഇത്.