
രാമായണ സിനിമയുമായി ബന്ധപ്പെട്ട് രൺബീർ കപൂറിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി നടക്കുന്ന ഹേറ്റ് ക്യാമ്പയിനെതിരെ പ്രതികരിച്ച് ഗായിക ചിന്മയി. നേരത്തെ രൺബീർ ഒരു അഭിമുഖത്തിൽ താൻ ബീഫ് കഴിക്കുമെന്ന് പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് വിമർശനങ്ങൾ എത്തുന്നത്.
‘ദൈവത്തിന്റെ പേര് ഉപയോഗിക്കുന്ന ബാബാജിമാര്‍ക്ക് റേപ്പിസ്റ്റുകളാകാം, ഭക്ത ഇന്ത്യയില്‍ വോട്ടിന് വേണ്ടിപരോള് അനുവദിക്കാം, എന്നിരുന്നാലും ഒരാള്‍ കഴിക്കുന്ന ഭക്ഷണമാണ് വലിയ പ്രശ്നം’ ചിന്മയി പറഞ്ഞു.
മാംസം കഴിക്കുന്ന ഒരാൾ എങ്ങനെ രാമൻ വേഷം ചെയ്യും എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റ്. നേരത്തെ സായ് പല്ലവിക്കെതിരെയും ഇത്തരത്തിൽ വിമർശങ്ങൾ ഉയർന്നിരുന്നു. സായ് പല്ലവി സീതയാകാന്‍ അനുയോജ്യയല്ല എന്നാണ് പ്രധാന വിമർശനം. സെ പല്ലവിക്ക് അതിനൊത്ത ഭംഗിയില്ല എന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. സിനിമ പ്രഖ്യാപിച്ച സമയത്ത് തന്നെ കാസ്റ്റിങ്ങിനെതിരെ വലിയ രീതിയിൽ വിമർശനം ഉയര്‍ന്നിരുന്നു. ഹിന്ദുക്കളായ നടിമാർ ബോളിവുഡിൽ ഇഷ്ടം പോലെ ഉളളപ്പോൾ മറ്റൊരു മതത്തിൽ നിന്നുള്ള സായി പല്ലവിയെ കാസറ്റ് ചെയ്യേണ്ടായിരുന്നു എന്ന് വിമർശിച്ചവരും ഉണ്ട്.
ഏറെക്കാലമായി ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്നാണ് രാമായണത്തിന് നിതീഷ് തിവാരി ഒരുക്കുന്ന ദൃശ്യാവിഷ്കാരം. വമ്പൻ താരനിരയും ബഡ്ജറ്റുമായി ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമ എന്ന ടാഗ് ലൈനോടെയാണ് ‘രാമായണ’ ഒരുങ്ങുന്നത്. രൺബീർ കപൂർ, സായ് പല്ലവി, യഷ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗത്തിന്റെ ടൈറ്റിൽ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്.
അതേസമയം, രണ്ടു ഭാഗങ്ങളിൽ ഒരുങ്ങുന്ന രാമായണയുടെ ആദ്യഭാഗം 2026 ദീപാവലി റിലീസായും രണ്ടാം ഭാഗം 2027 ദീപാവലിക്കുമാണ് റിലീസ് ചെയ്യുന്നത്. ഇവർക്ക് പുറമെ സണ്ണി ഡിയോൾ ഹനുമാനായും, ലാറ ദത്തയും രാകുൽ പ്രീത് സിങ്ങും യഥാക്രമം കൈകേയിയും ശൂര്‍പ്പണഖയുമായി അഭിനയിക്കും. ബോബി ഡിയോൾ കുംഭകർണനായേക്കും എന്നും സൂചനകളുണ്ട്. നമിത് മല്‍ഹോത്രയും യഷും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 835 കോടിയാണ് സിനിമയുടെ ബജറ്റെന്നാണ് റിപ്പോർട്ട്.