
മലയാള സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറി സ്ഥാനം സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. മുൻപും ഉണ്ണികൃഷ്ണൻ രാജി സന്നദ്ധത അറിയിച്ചിരുന്നു. സംഭവത്തിൽ ഫെഫ്ക അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പുതിയ നേതൃത്വം വരട്ടെ എന്ന് ഉണ്ണികൃഷ്ണൻ നിലപാട് സ്വീകരിച്ചതായാണ് വിവരം