പൃഥ്വിരാജ്, സച്ചി, ബിജു മേനോന്‍ കൂട്ടുകെട്ടിലൊരുങ്ങി മലയാളക്കരയില്‍ നല്ല സിനിമയുടെ വിത്തുകള്‍ വീണ്ടും പാകിയ ചിത്രം അയ്യപ്പനും കോശിയും തമിഴിലേക്ക്. ചിത്രത്തിന്റെ പകര്‍പ്പവകാശം സ്വന്തമാക്കിയത് ആടുകളം, ജിഗര്‍തണ്ട എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാവ് എസ് കതിരേശനാണ്. ഫൈവ് സ്റ്റാര്‍ ഫിലിംസിന്റെ ബാനറില്‍ കതിരേശന്‍ നിര്‍മ്മിക്കുന്ന ചിത്രം തമിഴില്‍ ആര് സംവിധാനം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായില്ല. സിനിമയിലെ താരങ്ങളേക്കുറിച്ചും പ്രഖ്യപനങ്ങളൊന്നുമുണ്ടായിട്ടില്ല. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായര്‍ എന്ന കഥാപാത്രത്തെ ധനുഷ് അവതരിപ്പിച്ചാല്‍ നല്ലതാവുമെന്ന അഭിപ്രായം സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ രൂപപ്പെട്ടിട്ടുണ്ട്.
സംവിധായകന്‍ രഞ്ജിത്തും, പിഎം ശശിധരനും ചേര്‍ന്ന് ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ നിര്‍മ്മിച്ച അയ്യപ്പനും കോശിയും 18 ദിവസം കൊണ്ട് 30 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിരുന്നു. തിയറ്ററുകളില്‍ പ്രദര്‍ശനം നിര്‍ത്തിയതോടെ ചിത്രം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളഴിലും അണിയറപ്രവര്‍ത്തകര്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്.