തമിഴ് നടന്‍ വിശാല്‍ നായകനായെത്തുന്ന ആക്ഷന്‍ ചിത്രം അയോഗ്യയുടെ ട്രെയ്‌ലര്‍ പുറത്ത്. സണ്ഡക്കോഴി എന്ന ചിത്രത്തിന് ശേഷം വിശാല്‍ നായകനായെത്തുന്ന ചിത്രം വെങ്കട്ട് മോഹനാണ് സംവിധാനം ചെയ്യുന്നത്. വെങ്കട്ട് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഒരു വ്യത്യസ്ത പോലീസ് വേഷത്തില്‍ വിശാല്‍ എത്തുന്ന ചിത്രം തീര്‍ച്ചയായും പ്രേക്ഷകര്‍ക്ക് സാധാരണ വിശാല്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമായ ഒരു അനുഭവം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗീതം സാം സി എസ് എഡിറ്റിങ്ങ് റൂബെന്‍ ഛായാഗ്രഹണം വി ഐ കാര്‍ത്തിക് എന്നിവര്‍ നിര്‍വ്വഹിക്കുന്നു. റാഷി കണ്ണയാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തുന്നത്. വിശാലിന്റെ 26ാമത്തെ ചിത്രമാണ് അയോഗ്യ.
ട്രെയ്‌ലര്‍ കാണാം..